ഏപ്രില്‍ രണ്ടിന് ചേരുന്ന ധനനയ അവലോകന സമിതിയില്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ കുറവ് വരുത്താന്‍ സാധ്യത. നിരക്കില്‍ കാല്‍ശതമാനത്തിന്‍റെകുറവ് വരുത്തുമെന്നാണ് സാമ്പത്തിക വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.
ആര്‍ബിഐ റിപ്പോ നിരക്കില്‍ കുറവ് വരുത്താന്‍ സാധ്യത - reserve bank
നിരക്കില്‍ കാല്‍ശതമാനത്തിന്‍റെ കുറവ് ഉണ്ടായേക്കുമെന്നാണ് സാമ്പത്തിക വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.

സാമ്പത്തിക വളർച്ചയിൽ തുടർച്ചയായി ഇടിവ് നേരിട്ടതും ആഗോളമാന്ദ്യവും പണപ്പെരുപ്പം കേന്ദ്രബാങ്കിന്‍റെ പ്ര്യഖ്യാപിത ലക്ഷ്യമായ നാല് ശതമാനത്തിൽ താഴെയായി തുടരുന്നതുമാണ് പലിശനിരക്ക് താഴ്ത്താന്‍ ഉണ്ടാകുന്ന കാരണമായി ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. ഏപ്രില്‍ രണ്ടിന് ചേരുന്ന ധനനയ അവലോകന സമിതിനാലിനാണ് അവസാനിക്കുക.
ഫെബ്രുവരിയില്‍ നടന്ന യോഗത്തില്‍ ആര്‍ബിഐ പലിശനിരക്കിൽ കാൽശതമാനത്തിന്‍റെ കുറവ് വരുത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഫെബ്രുവരിയില്‍ പണപ്പെരുപ്പം 2.6 ശതമാനമായി വര്‍ദ്ധിച്ചു. 1.97 ആയിരുന്നു ജനുവരിയിലെ പണപ്പെരുപ്പം.