കേരളം

kerala

ETV Bharat / business

പഞ്ചാബ് നാഷണല്‍ ബാങ്കിന് 50 ലക്ഷം പിഴ ചുമത്തി ആര്‍ബിഐ - പഞ്ചാബ് നാഷണല്‍ ബാങ്ക്

1949 ലെ ബാങ്കിങ് റെഗുലേഷൻ ആക്ട് പ്രകാരമാണ് ബാങ്കിനെതിരെ ആര്‍ബിഐ നടപടി സ്വീകരിച്ചിരിക്കുന്നത്.

പഞ്ചാബ് നാഷണല്‍ ബാങ്കിന് 50 ലക്ഷം പിഴ ചുമത്തി ആര്‍ബിഐ

By

Published : Aug 3, 2019, 7:41 PM IST

ന്യൂഡല്‍ഹി: കിംഗ്‌ഫിഷർ എയർലൈൻസിന്‍റെ അക്കൗണ്ടിൽ നടന്ന തട്ടിപ്പ് റിപ്പോർട്ട് ചെയ്യാന്‍ കാലതാമസം നേരിട്ടതിനെ തുടര്‍ന്ന് പഞ്ചാബ് നാഷണൽ ബാങ്കിന് മേല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 50 ലക്ഷം രൂപ പിഴ ചുമത്തി.

സംഭവം കൃത്യസമയത്ത് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ബാങ്കിന് വീഴ്ച പറ്റിയെന്ന് 2018 ജൂലൈ പത്തിന് ബാങ്ക് സമര്‍പ്പിച്ച ഒന്നാം മോണിറ്ററിംഗ് റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമായിരുന്നു. ഇതേ തുടര്‍ന്നാണ് ആര്‍ബിഐയുടെ നടപടി. 1949 ലെ ബാങ്കിങ് റെഗുലേഷൻ ആക്ട് പ്രകാരമാണ് ബാങ്കിനെതിരെ ആര്‍ബിഐ നടപടി സ്വീകരിച്ചിരിക്കുന്നത്.

ABOUT THE AUTHOR

...view details