കേരളം

kerala

ETV Bharat / business

ബിസിനസ് സംരംഭങ്ങൾക്ക് ഫണ്ട് ലഭ്യത ഉറപ്പാക്കുമെന്ന് ആർബിഐ ഗവർണർ

കൊവിഡ് ആഗോള തലത്തിൽ സൃഷ്ടിച്ച അവസരങ്ങൾ മുതലാക്കണമെന്ന് സംരംഭകരോട് ആർബിഐ ഗവർണർ

promote
promote

By

Published : Sep 16, 2020, 2:41 PM IST

ന്യൂഡൽഹി: രാജ്യത്തെ വ്യവസായ മേഖലയിൽ സാമ്പത്തിക വളർച്ചയ്ക്ക് പ്രോത്സാഹനം നൽകുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ്. വ്യവസായ സംഘടനയായ ഫിസി സംഘടിപ്പിച്ച വീഡിയോ കോൺഫറൻസ് യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മാർച്ചിൽ ലോക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ഏപ്രിൽ-ജൂൺ മാസത്തിലെ ജിഡിപി വളർച്ച 23.9 ശതമാനം മാത്രമായിരുന്നു. കൊവിഡ് മഹാമാരി രാജ്യത്തുണ്ടാക്കിയ പ്രതിസന്ധിയുടെ പ്രതിഫലനമാണ് കേന്ദ്ര സർക്കാർ പുറത്ത് വിട്ട ജിഡിപി കണക്കെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധി പൂർണമായും മറികടക്കാൻ സാധിച്ചിട്ടില്ലെങ്കിലും ജൂൺ-ജൂലൈ മാസങ്ങളിൽ ചില മേഖലകളിൽ വളർച്ചയുണ്ടായിട്ടുണ്ട്. ക്രമേണ രാജ്യത്തെ സമ്പദ് വ്യവസ്ഥ വീണ്ടെടുക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് വ്യാപനത്തിലും ലോക് ഡൗൺ പ്രതിസന്ധിയിലും തകർന്ന ബിസിനസ് സംരംഭങ്ങൾക്ക് ഫണ്ട് ലഭ്യത ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. പോരാട്ടത്തിന് ആർബിഐ തയ്യാറാണെന്നും കൊവിഡ് മൂലം പ്രതിസന്ധിയിലായ സംരംഭകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ട എല്ലാ നടപടികളും ആർബിഐ സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി. അതേസമയം കൊവിഡ് ആഗോള തലത്തിൽ സൃഷ്ടിച്ച അവസരങ്ങൾ മുതലാക്കണമെന്നും അദ്ദേഹം യോഗത്തിൽ പറഞ്ഞു.

ABOUT THE AUTHOR

...view details