റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചു; റിപ്പോ നിരക്ക് 5.15 ശതമാനമായി - rbi cuts repo rate by 25 percent
തുടര്‍ച്ചയായ അഞ്ചാം തവണയാണ് റിപ്പോ നിരക്ക് കുറയ്ക്കുന്നത്.
![റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചു; റിപ്പോ നിരക്ക് 5.15 ശതമാനമായി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4646502-1083-4646502-1570171997010.jpg)
ആര്‍ബിഐ
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് വീണ്ടും കുറച്ചു. ഇതോടെ റിപ്പോ നിരക്ക് 5.15 ശതമാനമായി. തുടര്‍ച്ചയായ അഞ്ചാം തവണയാണ് റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറയ്ക്കുന്നത്. ഇത്തവണ 25 പോയിന്‍റാണ് കുറച്ചത്. ഇതോടെ ബാങ്ക് വായ്പകളുടെ പലിശനിരക്ക് കുറയുമെന്നാണ് സൂചന. റിപ്പോ നിരക്ക് കുറച്ചതിനെ സാമ്പത്തിക ഞെരുക്കം മറികടക്കാനുള്ള ആര്‍ബിഐയുടെ നടപടിയായാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. ഈ വര്‍ഷം ആകെ 135 പോയിന്‍റാണ് ആര്‍ബിഐ കുറച്ചിട്ടുള്ളത്.
Last Updated : Oct 4, 2019, 12:35 PM IST