കേരളം

kerala

ETV Bharat / business

കൊവിഡ് പ്രതിസന്ധി: സംരംഭകർക്ക് പുതിയ വഴിയൊരുക്കുമെന്ന് രത്തൻ ടാറ്റ

ഈ കാലയളവിൽ സംരംഭകർക്ക് പുതിയ പദ്ധതികൾ ആരംഭിക്കാനും പരിഷ്‌കരിക്കാനുമുള്ള മാർഗങ്ങൾ നടപ്പിലാക്കാൻ സാധിക്കുമെന്നും മുതിർന്ന വ്യവസായി രത്തൻ ടാറ്റ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു.

By

Published : May 11, 2020, 8:46 PM IST

business news  Ratan tata  രത്തൻ ടാറ്റ  entrepreneurs will open startups  സംരംഭകർ  സാമ്പത്തിക വാർത്ത
കൊവിഡ് പ്രതിസന്ധി സംരംഭകർക്ക് പുതിയ വഴിയൊരുക്കുമെന്ന് രത്തൻ ടാറ്റ

ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധി സംരംഭകർക്ക് പുതിയ വഴിയൊരുക്കുമെന്ന് മുതിർന്ന വ്യവസായി രത്തൻ ടാറ്റ. സാമ്പത്തിക പ്രവർത്തനങ്ങളെ സാരമായി ബാധിച്ച വൈറസ്‌ വ്യാപനത്തെ തുടർന്ന് സംരംഭകർ തിരിച്ചുവരവിനായി അവരുടെ പ്രവർത്തനങ്ങൾക്ക് മികച്ച മാർഗം സ്വീകരിക്കും. സംരംഭകർക്ക് പുതിയ പദ്ധതികൾ ആരംഭിക്കാനും പരിഷ്‌കരിക്കാനുമുള്ള മാർഗങ്ങൾ ഈ കാലയളവിൽ നടപ്പിലാക്കാൻ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കൊവിഡ് പ്രതിസന്ധി സംരംഭകർക്ക് പുതിയ വഴിയൊരുക്കുമെന്ന് രത്തൻ ടാറ്റ

ഒരു ഉൽപ്പന്നം നിർമ്മിക്കുന്നതിനും, ഒരു കമ്പനിയുടെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടത്തുന്നതിനും മറ്റൊരു മാർഗം കണ്ടെത്താൻ സംരംഭകരെ ഈ സമയം സഹായിക്കും. ഈ കാലയളവിലെ വെല്ലുവിളികളും ബുദ്ധിമുട്ടുകളും ചെറുതല്ല. എന്നാൽ പുതിയൊരു കണ്ടുപിടിത്തം ഉണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഇന്നത്തെ സംരംഭകർ പുതിയതോ പരിഷ്‌കരിച്ചതോ ആയ സംരംഭങ്ങൾക്കുള്ള വഴികൾ കണ്ടെത്തുമെന്നും അദ്ദേഹം അറിയിച്ചു. ടാറ്റ സൺസിന്‍റെ ചെയർമാൻ സ്ഥാനത്ത് നിന്നും വിരമിച്ച ശേഷവും നിരവധി സ്റ്റാർട്ടപ്പുകൾക്ക് പ്രോത്സാഹനം നൽകുന്നയാളാണ് രത്തൻ ടാറ്റ.

ABOUT THE AUTHOR

...view details