ന്യൂഡൽഹി: രാജ്യത്തെ പാസഞ്ചർ കോച്ച് ഉത്പാദനം അടുത്ത രണ്ട് വർഷത്തിനുള്ളിൽ പകുതിയായി കുറയ്ക്കുമെന്ന് റെയിൽവേ മന്ത്രാലയം. റോഡ്, വായു ഗതാഗതങ്ങളിൽ നിന്നുള്ള മത്സരം കുറഞ്ഞതാണ് തീരുമാനത്തിന് പിന്നിൽ. 2023-24 സാമ്പത്തിക വർഷം നാല് ഫാക്ടറികളിൽ നിന്നുള്ള പാസഞ്ചർ കോച്ച് ഉത്പാദനം 46 ശതമാനം കുറയ്‌ക്കാൻ റെയിൽവേ ബോർഡ് യോഗത്തിൽ തീരുമാനമായി.
പാസഞ്ചർ കോച്ച് ഉത്പാദനം 46 ശതമാനം കുറയ്ക്കുമെന്ന് റെയിൽവേ - പാസഞ്ചർ കോച്ച് ഉത്പാദനം
അതേ സമയം ഇഎംയു അല്ലെങ്കിൽ മെട്രോ സർവീസുകൾക്കായി ഉപയോഗിക്കുന്ന സെൽഫ്-പ്രൊപ്പെൽഡ് കോച്ചുകളുടെ ഉത്പാദനം വർധിപ്പിക്കാനും റെയിൽവെ തീരുമാനിച്ചു.
പുതിയ തീരുമാനം നടപ്പിലാകുന്നതോടെ 6,000-7,000 യൂണിറ്റ് എന്ന നിലയിൽ നിന്ന് ഒരു വർഷം നിർമ്മിക്കുന്ന പാസഞ്ചർ കോച്ചുകളുടെ എണ്ണം 4,000 ആയി കുറയും. ഘട്ടം ഘട്ടമായാണ് കോച്ചുകളുടെ നിർമാണം കുറയ്‌ക്കുക. 2022-23ൽ സാമ്പത്തിക വർഷം 7,55 പാസഞ്ചർ കോച്ചുകൾ നിർമിക്കാനും റെയിൽവേ തീരുമാനിച്ചിട്ടുണ്ട്.
എൽഎച്ച്ബി കോച്ചുകളുടെ എണ്ണമാണ് ഏറ്റവും അധകം കുറയ്‌ക്കുക. 2023-24ൽ 1,677 യൂണീറ്റ് എൽഎച്ച്ബി കോച്ചുകൾ മാത്രമാകും നിർമിക്കുക. കൂടാതെ വരുമാനം മുൻനിർത്തിയുള്ള സേവനങ്ങളിലേക്ക് മാറാനും റെയിൽവേക്ക് പദ്ധതിയുണ്ട്. അതേ സമയം ഇഎംയു അല്ലെങ്കിൽ മെട്രോ സർവീസുകൾക്കായി ഉപയോഗിക്കുന്ന സെൽഫ്-പ്രൊപ്പെൽഡ് കോച്ചുകളുടെ ഉത്പാദനം വർധിപ്പിക്കാനും റെയിൽവെ തീരുമാനിച്ചു. ഇത്തരം കോച്ചുകളുടെ എണ്ണം 2,062 യൂണിറ്റിൽ നിന്ന് 2024 ആകുമ്പോഴേക്കും 2,359 യൂണിറ്റായി ഉയർത്താനാണ് തീരുമാനം.