കേരളം

kerala

ETV Bharat / business

ട്രെയിനിലും ഇനി ഷോപ്പിംഗ് നടത്താം - ട്രെയിന്‍

നേരിട്ടുള്ള പണമിടപാടും ഡിജിറ്റല്‍ പണമിടപാടും ഷോപ്പിംഗിനായി ഉപയോഗിക്കാം

ട്രെയിനിലും ഇനി ഷോപ്പിംഗ് നടത്താം

By

Published : Aug 9, 2019, 12:04 PM IST

ന്യൂഡല്‍ഹി: അഹമ്മദാബാദ്- മുബൈ കര്‍ണാവതി എക്‌സ്‌പ്രസില്‍ റെയില്‍വേ ഓണ്‍ബോര്‍ഡ് ഷോപ്പിംഗ് ആരംഭിച്ചു. സര്‍വ്വീസിന്‍റെ ഇരു ദിശകളിലും സേവനം ലഭ്യമാകുമെന്നാണ് റെയില്‍വേ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. നേരിട്ടുള്ള പണമിടപാടും ഡിജിറ്റല്‍ പണമിടപാടും ഷോപ്പിംഗിനായി ഉപയോഗിക്കാമെന്നും റെയില്‍വേ അറിയിച്ചിട്ടുണ്ട്.

യാത്രക്കിടെ യാത്രക്കാര്‍ക്ക് അത്യാവശ്യം വരുന്ന ഉല്‍പന്നങ്ങള്‍ എത്തിക്കാനാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യം വക്കുന്നത്. ഗാർഹിക ഉൽ‌പന്നങ്ങൾ, ഓറൽ കെയർ, സ്കിൻ‌കെയർ, ഹെയർകെയർ, സൗന്ദര്യവർദ്ധക വസ്തുക്കള്‍, പേപ്പർ ഉൽപ്പന്നങ്ങൾ, മിഠായി, സ്റ്റേഷനറി, മറ്റ് ഉൽപ്പന്നങ്ങൾ എന്നീ ഉല്‍പന്നങ്ങളാണ് ട്രെയിനില്‍ നിന്ന് വാങ്ങാന്‍ സാധിക്കുക.

ABOUT THE AUTHOR

...view details