കേരളം

kerala

ETV Bharat / business

4882 റെയില്‍വേ സ്റ്റേഷനുകളില്‍ വൈഫൈ; കേരളത്തില്‍ 40 - railway

നിലവില്‍ 1606 സ്റ്റേഷനുകളില്‍ അതിവേഗ വൈഫൈ സൗകര്യം നിലവില്‍ ഉണ്ട്

4882 റെയില്‍വേ സ്റ്റേഷനുകളില്‍ വൈഫൈ; 40 എണ്ണം കേരളത്തില്‍

By

Published : Jun 22, 2019, 11:24 AM IST

ന്യൂഡല്‍ഹി: രാജ്യത്ത് പുതിയതായി 4882 റയില്‍വേ സ്റ്റേഷനുകളില്‍ വൈഫൈ സംവിധാനം എത്തിക്കുമെന്ന് കേന്ദ്ര റെയില്‍വേ, വാണിജ്യകാര്യ മന്ത്രി പീയുഷ് ഗോയല്‍. ഇതില്‍ 40 എണ്ണം കേരളത്തിലായിരിക്കും. രാജ്യസഭയിൽ എംപി വീരേന്ദ്രകുമാര്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.

പൊതുമേഖല സ്ഥാപനമായ റെയിൽടെൽ ആണ് വൈഫൈ സംവിധാനം ഒരുക്കുന്നത്. നിലവില്‍ 1606 സ്റ്റേഷനുകളില്‍ അതിവേഗ വൈഫൈ സൗകര്യം നിലവില്‍ ഉണ്ട്. സർക്കാർ ഫണ്ടും കമ്പനികളുടെ സാമൂഹിക പ്രതിബദ്ധതാ ഫണ്ടും ഉപയോഗിച്ചാണ് വൈ-ഫൈ സേവനം ലഭ്യമാക്കുന്നത്.

ABOUT THE AUTHOR

...view details