കേരളം

kerala

ETV Bharat / business

വേഗത കൂട്ടാനൊരുങ്ങി റെയില്‍വേ - speed

നിലവിലില്‍ 130 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന രാജധാനി എക്സ്പ്രസിന്‍റെ വേഗത 160 കിലോമീറ്റര്‍ ആക്കി ഉയര്‍ത്തും.

വേഗത കൂട്ടാനൊരുങ്ങി റെയില്‍വേ വകുപ്പ്

By

Published : Jun 21, 2019, 8:31 AM IST

ന്യൂഡല്‍ഹി: ഡല്‍ഹി- ഹൗറ, ഡല്‍ഹി -മുബൈ ട്രെയ്നുകളുടെ വേഗത കൂട്ടാനൊരുങ്ങി ഇന്ത്യൻ റെയില്‍വേ. ചുരുങ്ങിയ സമയം കൊണ്ട് ട്രെയ്നുകളെ ലക്ഷ്യ സ്ഥാനത്ത് എത്തിക്കുകയാണ് റെയില്‍വെ ലക്ഷ്യമിടുന്നത്. 14000 കോടി രൂപയാണ് പുതിയ പദ്ധതിക്കായി നീക്കി വെച്ചിരിക്കുന്നത്.

നിലവിലില്‍ 130 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന രാജധാനി എക്സ്പ്രസിന്‍റെ വേഗത 160 കിലോമീറ്റര്‍ ആക്കി ഉയര്‍ത്തും. ഇതോടെ പത്ത് മണിക്കൂറിനുള്ളില്‍ മുംബൈയിലും 12 മണിക്കൂറിനുള്ളില്‍ ഹൗറയിലും എത്തിച്ചേരാന്‍ സാധിക്കുമെന്നാണ് റെയില്‍വേ പ്രതീക്ഷിക്കുന്നത്. 100 ദിന പ്രവൃത്തി പദ്ധതിയുടെ ഭാഗമായാണ് പുതിയ വേഗം കൂട്ടുന്നത്. ആഗസ്ത് 31 ന് ആരംഭിച്ച് നാല് വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കാനാണ് റെയില്‍വേയുടെ നീക്കം. നവീകരണത്തിനായി റെയില്‍വേയുടെ ചില റൂട്ടുകള്‍ സ്വകാര്യ വ്യക്തികളെ ഏല്‍പ്പിക്കണമെന്നും 100 ദിന പ്രവര്‍ത്തി പദ്ധതിയില്‍ ആവശ്യപ്പെട്ടിരുന്നു. 6,485 റെയില്‍വേ സ്റ്റേഷനുകളില്‍ വൈഫൈ, അനാവശ്യമായ ലൈവര്‍ ക്രോസിംഗുകള്‍ ഒഴിവാക്കുക എന്നിവയാണ് പദ്ധതിയില്‍ പരിഗണനയിലുള്ള മറ്റ് തീരുമാനങ്ങള്‍.

ABOUT THE AUTHOR

...view details