ന്യൂഡൽഹി: റെയിൽവെ സർവീസുകൾ ലയിപ്പിച്ചാൽ സീനിയോറിറ്റി നഷ്‌ടമാകുമെന്ന ആശങ്ക വേണ്ടെന്ന് റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു. ഒരു ഉദ്യോഗസ്ഥന്‍റെ കേഡറിന്‍റെ അടിസ്ഥാനത്തിൽ തസ്‌തികകൾ നിശ്ചയിക്കില്ലെന്നും റെയിൽവെ മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.
റെയിൽവേ സേവന ലയനം; സീനിയോറിറ്റിയെക്കുറിച്ച് ആശങ്ക വേണ്ടെന്ന് റെയിൽവെ മന്ത്രി - റെയിൽവേ സേവന ലയനം
ഒരു ഉദ്യോഗസ്ഥന്‍റെ കേഡറിന്‍റെ അടിസ്ഥാനത്തിൽ തസ്‌തികകൾ നിശ്ചയിക്കില്ലെന്നും റെയിൽവെ മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.

റെയിൽവേ സേവന ലയനം: സീനിയോറിറ്റിയെക്കുറിച്ച് ആശങ്ക വേണ്ടെന്ന് റെയിൽവേ മന്ത്രി
8,400 ഉദ്യോഗസ്ഥരുടെയും സ്ഥാനക്കയറ്റവും സീനിയോറിറ്റിയും സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിന് ഒരു ബദൽ സംവിധാനം ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.റെയിൽവെ സർവീസുകൾ ലയിപ്പിച്ചാൽ സീനിയോറിറ്റി നഷ്‌ടമാകുമെന്ന ആശങ്കകൾ ഉയരുന്ന സാഹചര്യത്തിലാണ് റെയില്‍വെ മന്ത്രി ഇക്കാര്യം അറിയിച്ചത്.
ഒരു ഉദ്യോഗസ്ഥന്‍റെയും കരിയർ പുരോഗതിയെ ലയനം ബാധിക്കില്ലെന്ന് റെയിൽവെ ഉറപ്പാക്കുമെന്ന് റെയിൽവേ ബോർഡ് ചെയർമാൻ വി കെ യാദവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.