കേരളം

kerala

ETV Bharat / business

സൗജന്യ വൈഫൈ; റെയില്‍വേ സ്റ്റേഷനുകളുടെ എണ്ണം രണ്ടായിരമായി - സൗജന്യ വൈഫൈ

പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ രാജ്യത്തെ 1600 സ്റ്റേഷനുകളിലാണ് സൗജന്യ വൈഫൈ സേവനം ലഭ്യമാക്കിയത്.

സൗജന്യ വൈഫൈ; റെയില്‍വേ സ്റ്റേഷനുകളുടെ എണ്ണം രണ്ടായിരമായി

By

Published : Aug 3, 2019, 7:52 PM IST

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ കീഴില്‍ സൗജന്യ വൈഫൈ സൗകര്യം ലഭിക്കുന്ന സ്റ്റേഷനുകളുടെ എണ്ണം രണ്ടായിരം ആയതായി റെയില്‍വേ വകുപ്പ് സ്ഥിരീകരിച്ചു. രാജസ്ഥാനിലെ അജ്‌മീര്‍ ഡിവിഷനിലെ റാണാ പ്രതാപ് നഗർ റെയിൽവേ സ്റ്റേഷൻ വൈഫൈ സൗകര്യം ഏര്‍പ്പെടുത്തിയതോടെയാണ് റെയില്‍വേ രണ്ടായിരം സ്റ്റേഷനുകളില്‍ വൈഫൈ ലഭ്യമാക്കുന്നെന്ന നേട്ടം സ്വന്തമാക്കിയത്.

റെയില്‍വേയെ കൂടുതല്‍ ജനപ്രിയമാക്കാന്‍ ഞങ്ങള്‍ ദിവസം മുഴുവന്‍ പ്രവര്‍ത്തിക്കുകയാണെന്ന് റയില്‍ടെല്‍ സിഎംഡി പുനീത് ചൗള വ്യക്തമാക്കി. കഴിഞ്ഞ ദിവസം മാത്രം 74 സ്റ്റേഷനുകളില്‍ വൈഫൈ സൗകര്യം ഏര്‍പ്പെടുത്തി. മറ്റ് സ്റ്റേഷനുകളില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും പുനീത് ചൗള വ്യക്തമാക്കി. ഗ്രാമീണ മേഖലകളിലും ജനസാന്ദ്രത കുറഞ്ഞ മേഖലകളിലും ഇത്തരം പദ്ധതികള്‍ ജനങ്ങള്‍ക്ക് വളരെ ഉപകാരപ്രദമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ രാജ്യത്തെ 1600 സ്റ്റേഷനുകളിലാണ് സൗജന്യ വൈഫൈ സേവനം ലഭ്യമാക്കിയത്.

ABOUT THE AUTHOR

...view details