ന്യൂഡല്‍ഹി: 2021ഓടെ രാജ്യത്തെ പൊതു വൈഫൈ ഹോട്ട്സ്‌പോട്ടുകളുടെ എണ്ണം 21 ലക്ഷം കടക്കുമെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. ഡിജിറ്റല്‍ മീഡിയാ പ്ലാറ്റ്ഫോമായ ഡിജിഅനലിസിസ് നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നിലവില്‍ രാജ്യത്തെ പൊതു വൈഫൈ ഹോട്ട്സ്‌പോട്ടുകളുടെ എണ്ണം 2.06 ലക്ഷമാണ്.
2021ല്‍ ഇന്ത്യയിലെ പൊതു വൈഫൈ ഹോട്ട്സ്‌പോട്ടുകള്‍ 21 ലക്ഷം കടക്കും - വൈഫൈ ഹോട്ട്സ്‌പോട്ട്
ഈ വർഷം ഡിസംബറോടെ 10 ലക്ഷം വൈഫൈ ഹോട്ട്‌സ്‌പോട്ടുകൾ സ്ഥാപിക്കുമെന്ന് ടെലികോം ഓപ്പറേറ്റർമാർ സർക്കാരിന് ഉറപ്പ് നല്‍കിയിരുന്നു.
വെറും രണ്ട് വര്‍ഷത്തിനുള്ളില്‍ 0.3 മില്യണിന്‍റെ വളര്‍ച്ചയാണ് പൊതു വൈഫൈ ഹോട്ട്സ്‌പോട്ടുകള്‍ ഉണ്ടാക്കുന്നത്. കേന്ദ്ര- സംസ്ഥാന, സര്‍ക്കാരുകളുടെ പദ്ധതിക്ക് കീഴിലാണ് ഇതില്‍ ഭൂരിഭാഗം പദ്ധതികളും ഉള്‍പ്പെടുക. ഈ വർഷം ഡിസംബറോടെ 10 ലക്ഷം വൈഫൈ ഹോട്ട്‌സ്‌പോട്ടുകൾ സ്ഥാപിക്കുമെന്ന് ടെലികോം ഓപ്പറേറ്റർമാർ സർക്കാരിന് ഉറപ്പ് നല്‍കിയിരുന്നു.
സര്‍ക്കാരിന്‍റെ നിയന്ത്രണത്തിലുള്ള ബിഎസ്എന്‍എല്‍, ബിബിഎന്‍എല്‍ എന്നിവക്ക് ഇതുവരെ 49,300 വൈഫൈ ഹോട്ട്സ്‌പോട്ടുകളാണ് ഉള്ളത് റിലയന്‍സ് ജിയോക്ക് 6,500, ക്വാര്‍ഡ് ജെന്‍ വയര്‍ലെസിന് 6000, സ്മാര്‍ട്ട് സിറ്റീസില്‍ 5000, റെയില്‍ ടെലില്‍ 1,618, വോഡാഫോണ്‍ എയര്‍ടെല്‍ എന്നിവക്ക് ആയിരം വീതവും എന്നിങ്ങനെയാണ് നിലവിലെ കണക്ക്.