ഭൂട്ടാന്: ഭൂട്ടാനില്‍ റൂപേയ് കാര്‍ഡ് പുറത്തിറക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ചരിത്ര പ്രസിദ്ധമായ സിംതോഖ സോങിൽ വെച്ചാണ് മോദി കാര്‍ഡ് ഭൂട്ടാന് സമര്‍പ്പിച്ചത്. രണ്ട് ദിവസത്തെ ഭൂട്ടാന്‍ സന്ദര്‍ശനത്തിനായി എത്തിയതാണ് മോദി. ഭൂട്ടാന് മുന്നില്‍ റൂപേയ് കാര്‍ഡ് അവതരിപ്പിച്ചതില്‍ താന്‍ അതീവ സന്തോഷവാനാണെന്ന് ചടങ്ങിന് ശേഷം മോദി പറഞ്ഞു.
ഭൂട്ടാനില്‍ റൂപേയ് കാര്‍ഡ് പുറത്തിറക്കി മോദി - RuPay Card
ഭൂട്ടാന് മുന്നില്‍ റൂപേയ് കാര്‍ഡ് അവതരിപ്പിച്ചതില്‍ താന്‍ അതീവ സന്തോഷവാനാണെന്ന് ചടങ്ങിന് ശേഷം മോദി പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഡിജിറ്റൽ പേയ്‌മെന്‍റുകളെയും വ്യാപാര, ടൂറിസത്തെയും റുപേയ് കാര്‍ഡ് കൂടുതൽ മെച്ചപ്പെടുത്തും. ഇന്ത്യയുടെ ആത്മീയതയും പൈതൃകവുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്ന രാജ്യമാണ് ഭൂട്ടാന്‍ എന്നും മോദി കൂട്ടിച്ചേര്‍ത്തു. കുറഞ്ഞ ഇടപാട് ചെലവ് ഉൾപ്പെടുന്ന ഡിജിറ്റൽ പേയ്‌മെന്‍റ് പ്ലാറ്റ്‌ഫോമുകളില്‍ ഒന്നാണ് റുപേയ് കാർഡ്.
രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുക. ആദ്യ ഘട്ടത്തില്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി ഇന്ത്യന്‍ ബാങ്കുകള്‍ കാര്‍ഡ് പുറത്തിറക്കും. രണ്ടാം ഘട്ടത്തില്‍ ഭൂട്ടാന്‍ ബാങ്കുകള്‍ അവരുടെ ഉപഭോക്താക്കള്‍ക്കായി കാര്‍ഡ് പുറത്തിറക്കും. റൂപേയ് കാര്‍ഡിന് പുറമെ ചടങ്ങില്‍ പത്തോളം കരാറുകളില്‍ ഇന്ത്യയും ഭൂട്ടാനും ഒപ്പുവെച്ചു.