കേരളം

kerala

By

Published : Feb 23, 2019, 8:46 PM IST

ETV Bharat / business

പിഎം കിസാന്‍ സമ്മാന്‍ നിധി; ഒരു കോടി കര്‍ഷകര്‍ക്ക് ആദ്യ ഘടു നാളെ കൈമാറും

ആദ്യ ഘടുവായ രണ്ടായിരം രൂപ ഒരു കോടിയോളം കര്‍ഷകരിലേക്ക് എത്തിക്കാനാണ് നാളെത്തെ ചടങ്ങിലൂടെ ലക്ഷ്യമിടുന്നത്. മറ്റ് കര്‍ഷകര്‍ക്ക് രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ പണം നല്‍കുമെന്ന് കേന്ദ്ര കാര്‍ഷിക മന്ത്രാലയം പറഞ്ഞു.

കര്‍ഷകര്‍

ഇടക്കാല ബജറ്റില്‍ പ്രഖ്യാപിച്ച പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ ഉദ്ഘാടനം നാളെ ഉത്തര്‍ പ്രദേശിലെ ഖൊരഖ്പൂരില്‍ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പദ്ധതി ഉദ്ഘാടനം ചെയ്യുക. വര്‍ഷം തോറും ചെറുകിട കര്‍ഷകര്‍ക്ക് ആറായിരം രൂപ എത്തിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്.

ഇതിന്‍റെ ആദ്യ ഘടുവായ രണ്ടായിരം രൂപ ഒരു കോടിയോളം കര്‍ഷകരിലേക്ക് എത്തിക്കാനാണ് നാളെത്തെ ചടങ്ങിലൂടെ ലക്ഷ്യമിടുന്നത്. മറ്റ് കര്‍ഷകര്‍ക്ക് രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ പണം നല്‍കുമെന്ന് കേന്ദ്ര കാര്‍ഷിക മന്ത്രാലയം പറഞ്ഞു. രണ്ട് ഹെക്ടര്‍ ഭൂമിയില്‍ താഴെ കൃഷിയിടമുള്ള കര്‍ഷകരാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍. ഏകദേശം പന്ത്രണ്ട് കോടി കര്‍ഷകര്‍ക്ക് ഈ പദ്ധതിയുടെ ഫലം ലഭിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കണക്കാക്കുന്നത്.

പതിനാല് സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ക്ക് നാളെത്തന്നെ ആദ്യഘടു കൈമാറുമെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. തുക കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടില്‍ നേരിട്ട് എത്തിക്കുമെന്നാണ് പദ്ധതിയില്‍ പറയുന്നത്.

ABOUT THE AUTHOR

...view details