ന്യൂഡല്‍ഹി: രാജ്യത്തെ ചെറുകിട ഇടത്തരം സംരംഭകരെ ആകര്‍ഷിക്കുവാനായി ഗവണ്‍മെന്‍റിന്‍റെ ഇ മാര്‍ക്കറ്റ്‌പ്ലേയ്സിന്‍റെ (ജിഇഎം) പോര്‍ട്ടലില്‍ പുതിയ മാറ്റങ്ങള്‍ വരുത്തുമെന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയാല്‍. മാറ്റത്തോടെ ഈ സാമ്പത്തിക വർഷം പോർട്ടലിൽ ഒരു ലക്ഷം കോടി രൂപയുടെ മൊത്തം ചരക്ക് വ്യാപാരമാണ് ലക്ഷ്യമിടുന്നത്.
ചെറുകിട ഇടത്തരം സംരംഭകരെ ആകര്‍ഷിക്കാര്‍ ജിഇഎമ്മില്‍ മാറ്റം വരുത്തും; പിയൂഷ് ഗോയാല്‍ - ജിഇഎം
മാറ്റത്തോടെ ഈ സാമ്പത്തിക വർഷം പോർട്ടലിൽ ഒരു ലക്ഷം കോടി രൂപയുടെ മൊത്തം ചരക്ക് വ്യാപാരമാണ് ലക്ഷ്യമിടുന്നത്.
വാണിജ്യ മന്ത്രാലയത്തിന്‍റെ നിയന്ത്രണത്തിലായിരിക്കും പോർട്ടൽ പ്രവര്‍ത്തിക്കുക. ജെഇഎമ്മില്‍ നിന്ന് കൂടുതല്‍ സേവനങ്ങള്‍ സ്വന്തമാക്കുന്ന സംസ്ഥാനങ്ങളേയും മന്ത്രാലയങ്ങളേയും പ്രോത്സാഹിപ്പിക്കും വിധത്തിലായിരിക്കും മാറ്റങ്ങള്‍. സംഭരണങ്ങളിൽ സുതാര്യതയും ലാഭവും ഉറപ്പാക്കാൻ ജിഇഎം ഉപയോഗം പരമാവധി വർദ്ധിപ്പിക്കാനും ഗോയല്‍ ഉദ്യോഗസ്ഥരോട് നിർദേശിച്ചു.
റെയിൽവേ, എണ്ണക്കമ്പനികൾ, ആരോഗ്യ മേഖല എന്നിവക്ക് ആവശ്യമായ പ്രത്യേക ഉൽപ്പന്നങ്ങൾക്കായി ബാഹ്യ സാങ്കേതിക വിദഗ്‌ധരെ കൊണ്ടുവരുന്നതിനുള്ള മാർഗ്ഗങ്ങളും യോഗത്തിൽ ചർച്ച ചെയ്തു. ഈ മേഖലകളിലെല്ലാം ഒരു ലക്ഷം കോടി രൂപയുടെ ഓർഡറുകൾ ജിഇഎം വഴി ലഭിക്കുന്നതിനുള്ള വഴി സുതാര്യമാക്കുമെന്നും ചുരുങ്ങിയ സമയത്തിനുള്ളിൽ ജിഇഎമ്മിനെക്കുറിച്ചുള്ള പരാതികള്‍ പൂര്‍ണ്ണമായും ഇല്ലാതാക്കും എന്നും മന്ത്രി പറഞ്ഞു.