ന്യൂഡല്‍ഹി: നിലവിലെ റെയില്‍വേ മന്ത്രിയായ പിയുഷ് ഗോയല്‍ പുതിയ കേന്ദ്ര മന്ത്രിസഭയില്‍ ധനകാര്യ മന്ത്രി ആയേക്കും എന്ന് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗികമായ തീരുമാനം പുറത്ത് വന്നിട്ടില്ല. കഴിഞ്ഞ മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്ന അരുണ്‍ ജയ്റ്റിലിയുടെ അഭാവത്തില്‍ രണ്ട് മാസക്കാലത്തോളം ധനകാര്യമന്ത്രി സ്ഥാനം കൈകാര്യം ചെയ്തത് പിയൂഷ് ഗോയല്‍ ആയിരുന്നു.
പിയുഷ് ഗോയല്‍ അടുത്ത ധനകാര്യ മന്ത്രി ആയേക്കും - ധനമന്ത്രി
ആരോഗ്യകരമായ പ്രശ്നങ്ങളായാലാണ് നിലവിലെ ധനമന്ത്രിയായ അരുണ്‍ ജെയ്റ്റ്ലിയെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാത്തത്
പിയുഷ് ഗോയല്‍
ആരോഗ്യകരമായ പ്രശ്നങ്ങളായാലാണ് നിലവിലെ ധനമന്ത്രിയായ അരുണ്‍ ജെയ്റ്റ്ലിയെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാത്തത്. അസുഖബാധിതനായ അരുണ്‍ ജെയ്റ്റ്ലി ചികിത്സക്കായി അമേരിക്കയില്‍ പോയ സമയത്തായിരുന്നു പിയൂഷ് ഗോയല്‍ ധനമന്ത്രാലയത്തിന്‍റെ അധിക ചുമതല നിര്‍വ്വഹിച്ചത്. ഇക്കാലയളവിലെ ഇലക്കാല ബജറ്റ് പ്രഖ്യാപിച്ചതും പിയൂഷ് ഗോയല്‍ ആയിരുന്നു. മന്ത്രിസഭയുടെ അവസാന ബജറ്റ് ആയതിനാല്‍ തന്നെ നിരവധി ജനപ്രിയ പ്രഖ്യാപനങ്ങളും ബജറ്റില്‍ ഇടം പിടിച്ചിരുന്നു.