തിരുവനന്തപുരം:പെട്രോള്‍ വിലയില്‍ ഇന്നും വര്‍ധന. ലിറ്ററിന് 48 പൈസയാണ് എണ്ണ കമ്പനികള്‍ വര്‍ധിപ്പിച്ചത്. അതേസമയം ഡീസലിന് വില വര്‍ധിച്ചിട്ടില്ല. തിരുവനന്തപുരത്ത് പെട്രോളിന് 112.59 രൂപയും കോഴിക്കോട് 110.72 രൂപയുമാണ് ഇന്നത്തെ പുതിക്കിയ നിരക്ക്.
ഇന്ധനവില കുതിച്ചുയര്‍ന്നതോടെ സംസ്ഥാനത്ത് അവശ്യ സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. ഇതിനിടെ കൂടുതല്‍ പ്രഹരമേല്‍പ്പിച്ചു കൊണ്ട് ഇന്നലെ വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകത്തിന് 266 രൂപയും കൂട്ടിയിരുന്നു. ഇന്ധനവില കുതിച്ചുയര്‍ന്നതോടെ സംസ്ഥാനത്തെ സ്വാകാര്യ ബസുകള്‍ നിരക്ക് വര്‍ധന ആവശ്യപ്പെട്ട് രംഗത്ത് എത്തിയിട്ടുണ്ട്. ആവശ്യം സര്‍ക്കാര്‍ പരിഗണച്ചില്ലെങ്കില്‍ ഈ മാസം ഒമ്പത് മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് ഉടമകളുടെ തീരുമാനം.
Also Reaed:ഇരുട്ടടി തുടരുന്നു; രാജ്യത്ത് പാചക വാതക വിലയില്‍ വൻ കുതിപ്പ്
ആഗോള വിണിയിലെ അസംസ്കൃത എണ്ണയുടെ വില ഉയരുന്നതാണ് രാജ്യത്ത് വില വര്‍ധനവിന് കാരണമെന്നാണ് വിലയിരുത്തല്‍. കൊവിഡ് അടച്ചിടലിന് ശേഷം ലോക രാജ്യങ്ങളില്‍ എണ്ണയുടെ ഉപയോഗം കൂടിയതിനാല്‍ ആഗോള തലത്തില്‍ വലിയ മത്സരമാണ് കമ്പനികള്‍ തമ്മില്‍ നടക്കുന്നത്. ഇത് വിലയുയരാന്‍ കാരണമായി പറയുന്നത്.
2017 ജൂണ്‍ മുതലാണ് വില നിര്‍ണ അധികാരം എണ്ണകമ്പനികള്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതോടെ രാജ്യത്തെ ഇന്ധവില ദിനംപ്രതി കുതിച്ചുയരുകയായിരുന്നു. എല്ലാ ദിവസവും രാവിലെ ആറ് മണിക്കാണ് രാജ്യത്ത് അതത് ദിവസത്തെ ഇന്ധന വില കമ്പനികള്‍ പുതുക്കി നിശ്ചയിക്കുക. എന്നാല്‍ ക്രൂഡ് ഓയില്‍ വില ആഗോള തലത്തില്‍ ഏറ്റവും വലിയ തകര്‍ച്ച നേരിട്ട കാലത്തും രാജ്യത്ത് ഇന്ധനവിലയില്‍ കാര്യമായി കുറച്ചിരുന്നില്ല.