ന്യൂഡൽഹി: തുടർച്ചയായ നാലാം ദിവസവും പെട്രോൾ വില കുതിച്ചുയരുന്നു. ഈ വർഷത്തെ ഏറ്റവും കൂടിയ നിരക്കിൽ പെട്രോൾ വില ഉയരുമ്പോൾ ഡീസല്‍ വില മാറ്റമില്ലാതെ തുടരുന്നു. അന്താരാഷ്‌ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നതാണ് വില ഉയരാൻ കാരണം. ഡൽഹി, കൊൽക്കത്ത, മുംബൈ എന്നിവിടങ്ങളില്‍ പെട്രോളിന്‍റെ വില ലിറ്ററിന് 12 പൈസ കൂട്ടി. അതേസമയം ചെന്നൈയിൽ ലിറ്ററിന് 13 പൈസയാണ് കൂട്ടിയത്.
പെട്രോൾ വില ഉയരുന്നു, ഡീസലിന് മാറ്റമില്ല - ക്രുഡ് ഓയിൽ വില
ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ എന്നിവിടങ്ങളിൽ ഈ വർഷത്തെ ഏറ്റവും കൂടിയ നിരക്കിൽ പെട്രോൾ വില ഉയരുമ്പോൾ ഡീസല്‍ വില മാറ്റമില്ലാതെ തുടരുന്നു.
പെട്രോൾ വില ഉയരുന്നു, ഡീസലിന് മാറ്റമില്ല
ഇന്ത്യൻ ഓയിൽ വെബ്‌സൈറ്റിലെ വിവരങ്ങൾ അനുസരിച്ച് ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ എന്നിവിടങ്ങളിലെ പെട്രോൾ വില 74.66, 77.34, 80.32, 77.62 എന്നിങ്ങനെയാണ് വർധിച്ചത്. ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ എന്നിവിടങ്ങളിലെ ഡീസൽ വില ലിറ്ററിന് 65.73, 68.14, 68.94, 69.47 എന്നിങ്ങനെ മാറ്റമില്ലാതെ തുടരുന്നു.