തിരുവനന്തപുരം:ഇന്നും ഇന്ധനവില കൂട്ടി എണ്ണ കമ്പനികള്‍. പെട്രോളിനും ഡീസലിനും 48 പൈസ വീതമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 112.25, ഡീസല്‍ വില 105.94 രൂപയുമായി ഉയര്‍ന്നു.
എണ്ണക്കമ്പനികള്‍ പ്രതിദിനം വില ഉയര്‍ത്തുന്നത് സാധാരണക്കാരുടെ ദൈനദിന ജീവിതം പ്രയാസത്തിലാക്കി. ഇന്ധനവില ഉയര്‍ന്നതോടെ പച്ചക്കറി അടക്കം അവശ്യ സാധനങ്ങള്‍ക്ക് വലിയ രീതിയില്‍ വില കുതിച്ചുയരുകയാണ്. അതിനിടെ വില അനിയന്ത്രിതമായി കൂടുമ്പോഴും അധിക നികുതി ഒഴിവാക്കാന്‍ സംസ്ഥാന കേന്ദ്ര സര്‍ക്കാറുകളും തയ്യാറായിട്ടില്ല.
വില കുറയ്ക്കാനായി ഇന്ധനവില ജി.എസ്.ടി.യില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യം ഉയരുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. സംസ്ഥാനങ്ങളുടെ എതിര്‍പ്പ് കാരണം അടുത്തിടെ ചേര്‍ന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗം തീരുമാനത്തില്‍ നിന്നും പിന്മാറുകയായിരുന്നു.