കേരളം

kerala

ETV Bharat / business

എച്ച്ഡിഎഫ്‌സിയുടെ ഓഹരി സ്വന്തമാക്കി പീപ്പിൾസ് ബാങ്ക് ഓഫ് ചൈന - ഇന്ത്യൻ സാമ്പത്തിക മേഖല

മാർച്ച് അവസാനത്തോടെ എച്ച്ഡി‌എഫ്‌സിയുടെ 1.75 കോടി ഓഹരികൾ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന ഏറ്റെടുത്തിരുന്നു.

HDFC  People's Bank of China  business news  എച്ച്ഡിഎഫ്‌സി  പീപ്പിൾസ് ബാങ്ക് ഓഫ് ചൈന  1.75 കോടി ഓഹരി  ഇന്ത്യൻ സാമ്പത്തിക മേഖല  ബിസിനസ് വാർത്ത
എച്ച്ഡിഎഫ്‌സിയുടെ ഓഹരി സ്വന്തമാക്കി പീപ്പിൾസ് ബാങ്ക് ഓഫ് ചൈന

By

Published : Apr 12, 2020, 3:23 PM IST

ന്യൂഡൽഹി: ഇന്ത്യൻ സാമ്പത്തിക മേഖലയുടെ വികസനത്തിന്‍റെ ഭാഗമായി എച്ച്ഡിഎഫ്‌സിയുടെ 1.01 ശതമാനം ഓഹരി പീപ്പിൾസ് ബാങ്ക് ഓഫ് ചൈന സ്വന്തമാക്കി. മാർച്ച് അവസാനത്തോടെ എച്ച്ഡി‌എഫ്‌സി (ഭവന വികസന ധനകാര്യ കോർപ്പറേഷൻ)യുടെ 1.75 കോടി ഓഹരികൾ പീപ്പിൾസ് ബാങ്ക് ഏറ്റെടുത്തിരുന്നു. കൊവിഡ് പ്രതിസന്ധിയെത്തുടർന്ന് കഴിഞ്ഞ ഒരു മാസത്തിനിടെ എച്ച്ഡിഎഫ്‌സിയുടെ ഓഹരി വില 25 ശതമാനത്തിലധികം ഇടിഞ്ഞു.

വിദേശ നിക്ഷേപകർക്ക് എച്ച്ഡിഎഫ്‌സിയിൽ 70.88 ശതമാനം ഓഹരിയുണ്ട്. ഇതിൽ സിംഗപ്പൂർ സർക്കാരിന്‍റെ 3.23 ശതമാനം ഓഹരിയും ഉൾപ്പെടുന്നു. നിലവിൽ എച്ച്ഡി‌എഫ്‌സിയുടെ ഒരു ഓഹരിക്ക് ബി‌എസ്‌ഇയിൽ 1,701.95 രൂപയാണ് വില. പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയ്ക്ക് ലോകമെമ്പാടുമുള്ള കമ്പനികളിൽ ബിപി പി‌എൽ‌സി, റോയൽ ഡച്ച് ഷെൽ പി‌എൽ‌സി തുടങ്ങിയ ഓഹരികളുണ്ട്.

ABOUT THE AUTHOR

...view details