ഡല്‍ഹി: രാജ്യത്തെ വാഹന വില്‍പനയിലെ ഇടിവ് പാസഞ്ചര്‍ വാഹനങ്ങളെയും സാരമായി ബാധിച്ചു. ഈ വര്‍ഷം 11 ശതമാനത്തിന്‍റെ ഇടിവാണ് പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പനയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഓട്ടോമൊബൈല്‍സ് ഡീലേര്‍സ് ബോഡിയായ ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍സ് ഡീലേര്‍സ് അസോസിയേഷന്‍ (എഫ്എഡിഎ) പുറത്ത് വിട്ട കണക്കുകളിലാണ് ഇക്കാര്യം പറയുന്നത്.
പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പനയിലും വന്‍ ഇടിവ് - Passenger Vehicles
ഈ വര്‍ഷം 11 ശതമാനത്തിന്‍റെ ഇടിവാണ് പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പനയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പന 2,74,772 യൂണിറ്റായിരുന്നു. എന്നാല്‍ ഈ വര്‍ഷം വെറും 2,43,183 യൂണിറ്റിലെത്താനെ സാധിച്ചിട്ടുള്ളൂ. ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പനയിലും ഒരു വര്‍ഷത്തിനിടെ അഞ്ച് ശതമാനത്തിന്‍റെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 14,03,382 യൂണിറ്റ് വില്‍പന ഉണ്ടായിരുന്ന ഇരുചക്ര വാഹനത്തിന്‍റെ വിപണി ഈ വര്‍ഷത്തില്‍ 13,32,384 യൂണിറ്റില്‍ ഒതുങ്ങി.
വാണിജ്യ വാഹനങ്ങളുടെ വില്‍പനയില്‍ 14 ശതമാനമാണ് കുറവ് വന്നിരിക്കുന്നത്. 26,815 യൂണിറ്റ് എന്നത് 23,118 യൂണിറ്റായി കുറഞ്ഞു. മുച്ചക്ര വാഹനങ്ങള്‍ക്ക് മാത്രമാണ് വിപണി മെച്ചപ്പെടുത്താന്‍ അല്‍പമെങ്കിലും സാധിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മൂന്ന് ശതമാനം കൂടുതല്‍ വാഹനങ്ങള്‍ വിറ്റഴിക്കാന്‍ മുച്ചക്ര വാഹനങ്ങള്‍ക്ക് സാധിച്ചു.