രാജ്യത്ത് പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാത്ത ആദായ നികുതിദായകര്‍ക്ക് അവസാന മുന്നറിയിപ്പുമായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സ്. മാര്‍ച്ച് 31ന് മുമ്പായി എല്ലാ ആദായ നികുതിദായകരും പാനും ആധാറും തമ്മില്‍ ബന്ധിപ്പിക്കണമെന്നാണ് അറിയിപ്പില്‍ പറയുന്നത്.
നേരത്തെ പല തവണയായി പാന്‍-ആധാര്‍ ബന്ധിപ്പിക്കാനുള്ള കാലാവധി സര്‍ക്കാര്‍ നീട്ടി തന്നിരുന്നു. എന്നാല്‍ നിലവിലെ തീരുമാനം അനുസരിച്ച് മാര്‍ച്ച് 31 ആണ് ഇതിനായുള്ള അവസാന തിയതി. ഇനിയും പാന്‍-ആധാര്‍ ബന്ധിപ്പിക്കാത്തവര്‍ക്കായി എളുപ്പത്തില്‍ ഇവ ബന്ധിപ്പിക്കുന്നതെങ്ങനെയെന്ന് ഇടിവി ഭാരത് വിശദീകരിക്കുന്നു.
1. ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ വെബ്സൈറ്റായ https://www.incometaxindiaefiling.gov.in/home സന്ദര്‍ശിക്കുക. ഈ സൈറ്റിന്‍റെ ഇടത് വശത്തായി 'ക്വിക്ക് ലിങ്ക്സ്' എന്ന തലക്കെട്ടിന് താഴെ 'ലിങ്ക് ആധാര്‍' എന്ന ഓപ്ഷനില്‍ കാണാന്‍ സാധിക്കും
2. ലിങ്ക് ആധാറില്‍ ക്ലിക്ക് ചെയ്താല്‍ പുതിയ ഒരു പേജ് വരുന്നതാണ് ഇതില്‍ ആവശ്യമായ ഭാഗങ്ങള്‍ പൂരിപ്പിക്കേണ്ടതാണ്. ഇതില്‍ ചുവന്ന നിറം കൊണ്ട് അടയാളപ്പെടുത്തിയിരിക്കുന്ന ഭാഗം നിര്‍ബന്ധമായും പൂരിപ്പിക്കേണ്ടതാണ്.
3. ശൂന്യമായ ബോക്സിൽ നിങ്ങളുടെ 10 അക്ക ആല്‍ഫമെറിക് പാന്‍ നമ്പര്‍ നല്‍കുക. പിന്നീട് 12 അക്ക ആധാര്‍ നമ്പര്‍ കൊടുക്കുക. പിന്നീട് ആധാര്‍ കാര്‍ഡിലുള്ള അതേ പേരും വിലാസവും നല്‍കുക ( അക്ഷര തെറ്റ് ഒഴിവാക്കുക) അവസാനം വരുന്ന കാപ്ചയും ശരിയായി പൂര്‍ത്തിയാക്കുക.