ന്യൂഡൽഹി: ജനുവരി 31 ന് ബാങ്ക് യൂണിയനുകൾ ആഹ്വാനം ചെയ്‌ത രണ്ട് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് ബാങ്കിങ്ങ് പ്രവർത്തനങ്ങളെ ഒരു പരിധിവരെ ബാധിക്കുമെന്ന് എസ്ബിഐ. ബ്രാഞ്ചുകളിലും ഓഫീസുകളിലും സാധാരണ നിലയിൽ പ്രവർത്തനം ഉറപ്പാക്കാൻ എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) ബിഎസ്‌ഇക്ക് സമർപ്പിച്ച ഫയലിങ്ങിൽ പറഞ്ഞു.
ബാങ്ക് സമരം; പ്രവർത്തനങ്ങളെ ബാധിച്ചേക്കുമെന്ന് എസ്‌ബിഐ - ഐബിഎ
ഒൻപത് പ്രധാന യൂണിയനുകൾ ഉൾക്കൊള്ളുന്ന യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്‌ബിയു) 2020 ജനുവരി 31 നും, ഫെബ്രുവരി 1 നും അഖിലേന്ത്യാ പണിമുടക്കിന് ആഹ്വാനം നൽകിയിട്ടുണ്ടെന്ന് ഐബിഎ അറിയിച്ചതായും ഫയലിങ്ങിൽ പറയുന്നു.
![ബാങ്ക് സമരം; പ്രവർത്തനങ്ങളെ ബാധിച്ചേക്കുമെന്ന് എസ്ബിഐ Operations may be impacted due to bank unions' two-day strike: SBI](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5823780-9-5823780-1579856078466.jpg)
ഇന്ത്യൻ ബാങ്ക് അസോസിയേഷനുമായി (ഐബിഎ) വേതന പരിഷ്‌കരണത്തെക്കുറിച്ച് നടന്ന ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്നാണ് ജനുവരി 31, ഫെബ്രുവരി 1 തീയതികളിൽ ബാങ്ക് യൂണിയനുകൾ രാജ്യവ്യാപകമായി രണ്ട് ദിവസത്തെ പണിമുടക്കിന് ആഹ്വാനം ചെയ്‌തത്. 9 പ്രധാന യൂണിയനുകൾ ഉൾക്കൊള്ളുന്ന യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്‍റെ നേതൃത്വത്തിൽ (യുഎഫ്‌ബിയു) 2020 ജനുവരി 31 നും, ഫെബ്രുവരി 1 നുമാണ് അഖിലേന്ത്യാ പണിമുടക്കിന് ആഹ്വാനം നൽകിയിരിക്കുന്നത്.
അഖിലേന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ, ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോൺഫെഡറേഷൻ, നാഷണൽ കോൺഫെഡറേഷൻ ഓഫ് ബാങ്ക് എംപ്ലോയീസ്, ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷൻ, ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ, ഇന്ത്യൻ നാഷണൽ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ, ഇന്ത്യൻ നാഷണൽ ബാങ്ക് ഓഫീസേഴ്‌സ് കോൺഗ്രസ്, നാഷണൽ ഓർഗനൈസേഷൻ ഓഫ് ബാങ്ക് വർക്കേഴ്‌സ്, നാഷണൽ ഓർഗനൈസേഷൻ ഓഫ് ബാങ്ക് ഓഫീസേഴ്‌സ് എന്നീ സംഘടനകൾ ചേരുന്നതാണ് യുഎഫ്‌ബിയു.