ഇന്ത്യയിലെ ഓണ്‍ലൈന്‍ ടാക്സിമേഖലയിലേക്ക്വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍റ് മഹീന്ദ്രയും എത്തുന്നു. ഗ്ലിഡ് എന്ന പേരിലാണ് മഹീന്ദ്രയുടെ ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് പ്രവര്‍ത്തിക്കുന്നത്. നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ മുംബൈയില്‍ മാത്രമാണ് ഗ്ലിഡിന്‍റെ സേവനം ലഭ്യമാകുന്നത്. ഉടന്‍ തന്നെ മറ്റ് നഗരങ്ങളിലേക്കും കമ്പനിസേവനം വ്യാപിപ്പിക്കും.
ഓലക്കും ഊബറിനും എതിരാളിയായി മഹീന്ദ്ര എത്തുന്നു - യൂബര്‍
പരീക്ഷണാടിസ്ഥാനത്തില്‍ മുംബൈയില്‍ മാത്രമാണ് ഗ്ലിഡിന്‍റെ സേവനം ലഭ്യമാകുന്നത്. പ്രീമിയം സര്‍വീസുകളാണ് നിലവില്‍ ഗ്ലിഡ് നടത്തുന്നത്.
പ്രീമിയം സര്‍വീസുകളാണ് നിലവില്‍ ഗ്ലിഡ് സ്വീകരിക്കുന്നത്. പ്രൈവറ്റ്സ്‌ക്രീന്‍, എയര്‍ പ്യൂരിഫയര്‍, തുടങ്ങിയ സംവിധാനങ്ങള്‍ കാറിലുണ്ടാകും. മഹീന്ദ്രയുടെ ഉടമസ്ഥതയിലാണ് ഗ്ലിഡ് പ്രവര്‍ത്തിക്കുന്നതെങ്കിലും വാഹനങ്ങളുടെ വിതരണവും ഡ്രൈവര്‍മാരുടെ കാര്യവുമെല്ലാം മൂന്നാം കക്ഷിയാണ് കൈകാര്യം ചെയ്യുക. നിലവില്‍ ഓലയും ഊബറുമാണ് ഇന്ത്യയില്‍ ഓണ്‍ലൈന്‍ ടാക്സി സര്‍വീസില്‍ മുന്നില്‍ നില്‍ക്കുന്നത്. നേരത്തെ നാഗ്പൂരില്‍ ഓലയുമായി സഹകരിച്ച് മഹിന്ദ്ര ഇലക്ട്രിക് വാഹനങ്ങള്‍ പരീക്ഷിച്ചിരുന്നു. എന്നാല്‍ ഈ സഖ്യം പരാജയപ്പെടുകയായിരുന്നു.
2021ഓടെ ഒരു മില്യണ്‍ ഇലക്‌ട്രിക്ക് വാഹനങ്ങള്‍ സ്വന്തമാക്കാനാണ് ഓല ലക്ഷ്യമിടുന്നത്. മഹീന്ദ്രയുടെ പുത്തന്‍ സേവനങ്ങളുടെ ഭാഗമായാണ് ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് ആരംഭിച്ചതെന്നും ദിവസേന യാത്ര ചെയ്യുന്നവര്‍ക്ക്മികച്ച അനുഭവമായിരിക്കും ഗ്ലിഡ് നല്‍കുകയെന്ന് കമ്പനി മാനേജിംഗ് ഡയറക്ടര്‍ പവന്‍ ഗോയങ്ക പറഞ്ഞു