കേരളം

kerala

ETV Bharat / business

അമേരിക്കയുടെ നടപടി ഫലം കാണുന്നു; എണ്ണവില കുറയുന്നു - us

അന്താരാഷ്ട്ര എണ്ണവില തിങ്കളാഴ്ചയോടെ 70.77 ഡോളറായി കുറഞ്ഞു

അമേരിക്കയുടെ നടപടി ഫലം കാണുന്നു; എണ്ണവില കുറയുന്നു

By

Published : Apr 30, 2019, 8:44 AM IST

വാഷിങ്ടണ്‍:അന്താരാഷ്ട്ര തലത്തില്‍ ക്രൂഡ് ഓയില്‍ നിരക്കില്‍ കുറവ് രേഖപ്പെടുത്തി. ബാരലിന് 75 ഡോളറിലേക്ക് അടുത്തുകൊണ്ടിരുന്ന അന്താരാഷ്ട്ര എണ്ണവില തിങ്കളാഴ്ചയോടെ 70.77 ഡോളറായി കുറയുകയായിരുന്നു. അമേരിക്കയുടെ ഇടപെടലോടെയാണ് നിരക്കില്‍ കുറവ് വന്നിരിക്കുന്നത്.

യുഎസിന്‍റെ ഇറാന്‍ ഉപരോധത്തെത്തുടര്‍ന്നാണ് ഉത്പാദനം വര്‍ധിപ്പിച്ച് വില നിയന്ത്രിക്കണമെന്ന് ഒപെക് രാജ്യങ്ങളോട് അമേരിക്ക ആവശ്യപ്പെട്ടത്. ഇതേ തുടര്‍ന്നാണ് നിരക്കില്‍ കുറവ് രേഖപ്പെടുത്തിയത്. എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഒപെക്. നേരത്തെ എണ്ണ വിലയില്‍ ഇടിവുണ്ടായപ്പോള്‍ ഒപെക് രാജ്യങ്ങള്‍ ഉല്‍പാദനത്തില്‍ കുറവ് വരുത്തിയിരുന്നു. മെയ് രണ്ട് മുതലാണ് ഇറാനെതിരെ അമേരിക്കയുടെ പൂര്‍ണ ഉപരോധം നടപ്പില്‍ വരുന്നത്.

ABOUT THE AUTHOR

...view details