രാജ്യത്തെ ക്യാന്‍സര്‍ മരുന്നുകളുടെ വില കുത്തനെ കുറച്ച് ദേശീയ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി (എന്‍പിപിഎ). 390ഓളം മരുന്നുകള്‍ക്ക് 87 ശതമാനം വിലക്കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആകെ 426 തരം ക്യാന്‍സര്‍ മരുന്ന് ബ്രാന്‍ഡുകളാണ് ഇന്ത്യയിലെ വിപണികളില്‍ ലഭിക്കുക. എന്‍പിപിഎയുടെ പുതിയ തീരുമാനത്തോടെ രാജ്യത്തെ 91 ശതമാനം ക്യാന്‍സര്‍ മരുന്നുകളുടെയും വിലയില്‍ കുറവ് വരും.
ക്യാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസവുമായി എന്‍പിപിഎ - മരുന്ന്
390 ഓളം മരുന്നുകള്‍ക്ക് 87 ശതമാനം വിലക്കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 91 ശതമാനം ക്യാന്‍സര്‍ മരുന്നുകളുടെയും വില കുറയും. മാര്‍ച്ച് എട്ട് മുതല്‍ പ്രാബല്യം.
ക്യാന്‍സര്‍ മരുന്നുകള്‍
മാര്‍ച്ച് എട്ട് മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരും. 22 ലക്ഷത്തോളം ക്യാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസം നല്‍കുന്നതായിരിക്കും പുതിയ നടപടി. വാര്‍ഷിക കണക്കില്‍ എല്ലാ ഉപഭോക്താക്കള്‍ക്കുമായി 800 കോടിയുടെ ലാഭമാണ് എന്‍പിപിഎ ലക്ഷ്യമിടുന്നത്.മുമ്പ് 42 ഓളം മരുന്നുകള്‍ക്ക് എന്‍പിപിഎ മുപ്പത് ശതമാനത്തോളം വില കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നടപടി.