ന്യൂഡല്‍ഹി:യെസ് ബാങ്കിന്‍റെ നിയന്ത്രണം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഏറ്റെടുത്തതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. യെസ് ബാങ്കല്ല, മോദിയും മോദിയുടെ നയങ്ങളുമാണ് രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥ തകര്‍ത്തതെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്‌തു. നോ ബാങ്ക് എന്ന ഹാഷ്‌ടാഗ് ഉള്‍പ്പെടുത്തിയാണ് രാഹുലിന്‍റെ ട്വീറ്റ്.
യെസ് ബാങ്കിന് മൊറട്ടോറിയം; സമ്പദ്‌വ്യവസ്ഥ തകര്‍ത്തത് മോദിയെന്ന് രാഹുല്‍ ഗാന്ധി - യെസ് ബാങ്ക്
10,000 കോടി രൂപയുടെ കിട്ടാക്കടം മൂലം പ്രതിസന്ധി നേരിടുന്ന യെസ് ബാങ്കിന് മേല്‍ മൊറട്ടോറിയം പ്രഖ്യാപിച്ച ആർബിഐ അക്കൗണ്ട് ഉടമകൾക്ക് പ്രതിമാസം പിൻവലിക്കാവുന്ന തുകയുടെ പരിധി 50,000 രൂപയാക്കിയിരുന്നു.
പതിനായിരം കോടി രൂപയുടെ കിട്ടാക്കടം മൂലം പ്രതിസന്ധി നേരിടുന്ന യെസ് ബാങ്കിന് മേല്‍ മൊറട്ടോറിയം പ്രഖ്യാപിച്ച ആർബിഐ, അക്കൗണ്ട് ഉടമകൾക്ക് പ്രതിമാസം പിൻവലിക്കാവുന്ന തുകയുടെ പരിധി 50,000 രൂപയാക്കിയിരുന്നു. ബാങ്കിന്‍റെ ബോർഡ് ഓഫ് ഡയറക്ടേഴ്സിനെയും ആര്‍ബിഐ സസ്പെൻഡ് ചെയ്തു. എസ്ബിഐ മുൻ സിഎഫ്ഒ പ്രശാന്ത് കുമാറാണ് പുതിയ അഡ്മിനിസ്ട്രേറ്റര്‍. ബാങ്കിന്‍റെ നിശ്ചിത ഓഹരികൾ വാങ്ങാനുള്ള നടപടികളുമായി മുന്നോട്ടു പോകാൻ എസ്ബിഐക്ക് സർക്കാർ അനുമതി നൽകി. എസ്ബിഐയും എൽഐസിയും യെസ് ബാങ്കിന്‍റെ 49% ഓഹരി വാങ്ങാനാണ് നീക്കം നടത്തുന്നത്. ഇതിനായി 490 കോടി രൂപ ചെലവഴിക്കേണ്ടിവരും.