ന്യൂഡല്‍ഹി:റെയില്‍വേയിലെ സ്വകാര്യവല്‍കരണത്തില്‍ കൂടുതല്‍ ചോദ്യങ്ങളില്ലെന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍. ദേശീയ താല്‍പര്യത്തിനനുസരിച്ചാണ് പ്രോജക്ടുകളിലേക്കുള്ള നിക്ഷേപങ്ങള്‍ നടക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. റെയിൽവേയുടെ ധനസഹായം ആവശ്യപ്പെടുന്ന വിഷയത്തിൽ ലോക്‌സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റെയില്‍വേ സ്വകാര്യവത്കരണത്തില്‍ കൂടുതല്‍ ചോദ്യങ്ങളില്ല: പിയൂഷ് ഗോയല്‍ - Railway
റെയില്‍വേയില്‍ പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുമ്പോള്‍ ദേശീയ താല്‍പര്യത്തില്‍ നിന്ന് നിക്ഷേപം ക്ഷണിക്കുമെന്നും മന്ത്രി പറഞ്ഞു
റെയിൽവേയുടെ സ്വകാര്യവൽക്കരണത്തെക്കുറിച്ച് കൂടുതല്‍ ചോദ്യങ്ങളിനിയില്ല. റെയില്‍വേ സ്വകാര്യ വത്കരിക്കില്ല. എന്നാല്‍ റെയില്‍വേയുടെ വികസനത്തിനായി കൂടുതല്‍ നിക്ഷേപങ്ങള്‍ കണ്ടെത്തേണ്ടതായുണ്ട്. ഇതിനുവേണ്ടിയാണ് പൊതു-സ്വകാര്യ പങ്കാളിത്തം പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. റെയില്‍വേയില്‍ പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുമ്പോള്‍ ദേശീയ താല്‍പര്യത്തില്‍ നിന്ന് നിക്ഷേപം ക്ഷണിക്കുമെന്നും മന്ത്രി പറഞ്ഞു.
ബിജെപി അധികാരത്തിലെത്തിയതിന് ശേഷമാണ് രാജ്യത്തെ റെയില്‍വേ മേഖലക്ക് പുരോഗതി ഉണ്ടായത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 1,23,236 കിലോമീറ്റര്‍ റെയില്‍വേ ട്രാക്കാണ് പുതിയതായി നിര്‍മിച്ചത്. കോണ്‍ഗ്രസിന്‍റെ ഭരണകാലത്ത് റായ്ബറേലിയിലെ ഫാക്ടറിയില്‍ നിന്ന് ഒരു കോച്ചുപോലും നിര്‍മിച്ചിരുന്നില്ലെന്നും 2014ല്‍ ബിജെപി അധികാരത്തിലെത്തിയതിന് ശേഷമാണ് ഈ ഫാക്ടറിയില്‍ ആദ്യ കോച്ച് നിര്‍മിച്ചതെന്നും ഗോയല്‍ കൂട്ടിച്ചേര്‍ത്തു.