യാത്രാക്കൂലി, ചരക്ക് കൂലി എന്നിവ വർധിപ്പിക്കാൻ തീരുമാനമെടുത്തിട്ടില്ലെന്ന് റെയില്‍വെ
കൂടുതൽ സൗകര്യങ്ങൾ യാത്രക്കാർക്കൊരുക്കാനും ട്രെയിനുകളുടെ എണ്ണം വർധിപ്പിക്കാനും റെയിൽവെ പ്രരിശ്രമിക്കുന്നതായി റെയിൽവെ ബോർഡ് ചെയർമാൻ
ലക്നൗ:യാത്രാക്കൂലി, ചരക്ക് കൂലി എന്നിവ വർധിപ്പിക്കുന്നത് സംബന്ധിച്ച് ഇതു വരെ തീരുമാനങ്ങൾ ഒന്നും എടുത്തിട്ടില്ലെന്ന് റെയിൽവെ ബോർഡ് ചെയർമാൻ വിനോദ് കുമാർ യാദവ്. കൂടുതൽ സൗകര്യങ്ങൾ യാത്രക്കാർക്കൊരുക്കാനും ട്രെയിനുകളുടെ എണ്ണം വർധിപ്പിക്കാനും റെയിൽവെ പ്രരിശ്രമിക്കുന്നതായി വിനോദ് കുമാർ യാദവ് കൂട്ടിച്ചേർത്തു.
അടുത്ത അഞ്ച് വർഷത്തിന് ശേഷം വെയിറ്റ് ലിസ്‌റ്റ് ടിക്കറ്റ് മൂലം യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടതില്ലെന്ന് ഉറപ്പുവരുത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും റെയിൽവേ ബോർഡ് ചെയർമാൻ പറഞ്ഞു. ഡൽഹി-മുംബൈ, ഡൽഹി-കൊൽക്കത്ത റെയിൽ സെക്ഷനുകളിൽ സ്വകാര്യ ട്രെയിൻ ഓപ്പറേറ്റർമാരെ ആവശ്യമാണെന്നും, സ്വകാര്യ ട്രെയിൻ ഓപ്പറേറ്റർമാരെ ക്ഷണിക്കുമെന്നും സർക്കാരിൽ നിന്ന് ആവശ്യമായ അനുമതി ലഭിച്ചിട്ടുണ്ടെന്നും വിനോദ് കുമാർ യാദവ് പറഞ്ഞു.