കേരളം

kerala

ETV Bharat / business

നിര്‍മല സീതാരാമന്‍ ഇന്ന് ആര്‍ബിഐയെ അഭിസംബോധന ചെയ്യും - nirmala seetharaman

ബജറ്റിലെ പ്രഖ്യാപനങ്ങള്‍ തന്നെയായിരിക്കും യോഗത്തിലെ പ്രധാന ചര്‍ച്ച വിഷയം

നിര്‍മ്മല സീതാരാമന്‍ ഇന്ന് ആര്‍ബിഐയെ അഭിസംബോധന ചെയ്യും

By

Published : Jul 8, 2019, 2:16 PM IST

ന്യൂഡല്‍ഹി:കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഇന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കേന്ദ്ര ബോര്‍ഡിനെ അഭിസംബോധന ചെയ്യും. ബജറ്റ് അവതരണത്തിന് ശേഷമുള്ള ആര്‍ബിഐയുടെ ആദ്യ യോഗമാണ് ഇന്ന് നടക്കുക. ബജറ്റിലെ പ്രഖ്യാപനങ്ങള്‍ തന്നെയായിരിക്കും യോഗത്തിലെ പ്രധാന ചര്‍ച്ച വിഷയങ്ങള്‍.

ഇടക്കാല ബജറ്റ് കണക്കുകളേക്കാൾ 6,000 കോടി രൂപയുടെ അധിക വരുമാനമാണ് ഈ സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത് ആയതിനാല്‍ തന്നെ ധനക്കമ്മി ലക്ഷ്യം ജിഡിപിയുടെ 3.3 ശതമാനമായി കുറച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജിഡിപിയുടെ 3.4 ശതമാനമായിരുന്നു ധനക്കമ്മി.

2024-25 ഓടെ 5 ട്രില്യൺ യുഎസ് ഡോളർ സമ്പദ്‌വ്യവസ്ഥ കൈവരിക്കുകയാണ് കേന്ദ്രസര്‍ക്കാരിന്‍റെ പ്രധാന ലക്ഷ്യം. ആയതിനാല്‍ തന്നെ സമ്പദ്‌വ്യവസ്ഥയുടെ എല്ലാ മേഖലകളെയും സ്പർശിച്ചുകൊണ്ട് വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനായി ബജറ്റിൽ പ്രഖ്യാപിച്ച മറ്റ് പല പ്രഖ്യാപനങ്ങളും ബോർഡിന് മുന്നില്‍ ധനമന്ത്രി വിശദീകരിക്കും.

ABOUT THE AUTHOR

...view details