പുതിയ നിയമങ്ങൾ പ്രകാരം ഇന്ത്യയിലെ ഒരു ഇ-കൊമേഴ്സ് സ്ഥാപനത്തിൽ 100% എഫ്ഡിഐ അനുവദിക്കാന്‍ സഹിയിക്കും. അതേ സമയം ഇ കൊമേഴ്സ് മേഖലയില്‍ വ്യാപാര സാധനങ്ങളുടെ എണ്ണത്തില്‍ കുറവ് വരുവാനുമാണ് സാധ്യത. ഓണ്‍ലൈന്‍ മേഖലയില്‍ ഇന്ത്യയില്‍ വിപണിയുള്ള വിദേശകമ്പനികള്‍ക്ക് വേണ്ടിയാണ് ഈ നിയമം കേന്ദ്രം പാസാക്കിയത്. ഇത്തരം കമ്പനികള്‍ക്ക് മേല്‍ ചില നിയന്ത്രണങ്ങളാണ് ഈ നിയമം കൊണ്ട് ഉദ്ദേശിക്കുന്നത്.
മുമ്പ്, ആമസോൺ അല്ലെങ്കിൽ ഫ്ളിപ്കാർട്ട് പോലെയുള്ള ഓണ്‍ലൈന്‍ സൈറ്റുകള്‍ വ്യത്യസ്ത ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനുള്ള പ്ലാറ്റ്ഫോമുകളായി മാത്രമായായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ പുതിയ നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ ഇവര്‍ക്ക് സ്വന്തം ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതോടൊപ്പം. ഇന്ത്യന്‍ കമ്പനികള്‍ക്ക് അവരുടെ ഉല്‍പന്നങ്ങളും ഈ സൈറ്റില്‍ നിന്ന് വില്‍ക്കാന്‍ സാധിക്കും. ഇതോടെ ഓണ്‍ലൈന്‍ സൈറ്റുകളിലെ വിദേശ കുത്തക അവസാനിപ്പിക്കാന്‍ സാധിക്കും.