കേരളം

kerala

ETV Bharat / business

വിദ്യാഭ്യാസ സമ്പ്രദായം പൊളിച്ചെഴുതണമെന്ന് എന്‍ഇപി

ഡോ. കെ. കസ്തൂരിരംഗൻ തയ്യാറാക്കിയ ഡ്രാഫ്റ്റിലാണ് വിദ്യാഭ്യാസ സമ്പ്രദായം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്

രാജ്യത്തെ വിദ്യാഭ്യാസ സംമ്പ്രദായം പുനപരിശോധിക്കണമെന്ന് എന്‍ഇപി

By

Published : Jul 21, 2019, 5:25 PM IST

ന്യൂഡല്‍ഹി: രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ പുനപരിശോധിക്കണമെന്ന ആവശ്യവുമായി നാഷണൽ എഡ്യൂക്കേഷൻ പോളിസി (എൻ‌ഇ‌പി). കോര്‍പ്പറേറ്റുകളെയോ കൗണ്‍സിലര്‍മാരെയോ ഉള്‍പ്പെടുത്തി സ്കൂൾ ഭരണം നിയന്ത്രിക്കുന്ന സ്‌കൂൾ മാനേജ്‌മെന്‍റ് കമ്മിറ്റികൾക്ക് സ്വയംഭരണാധികാരം നൽകണമെന്ന് നേരത്തെ നാഷണൽ ഇൻഡിപെൻഡന്‍റ് സ്‌കൂൾ അലയൻസ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് എൻ‌ഇ‌പിയുടെ നിര്‍ദേശം.

ഡോ. കെ. കസ്തൂരിരംഗൻ തയ്യാറാക്കിയ ഡ്രാഫ്റ്റിലാണ് വിദ്യാഭ്യാസ സമ്പ്രദായം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ ഹിന്ദി ഇതര സംസ്ഥാനങ്ങളില്‍ ഹിന്ദി മൂന്നാം ഭാഷയായി അടിച്ചേല്‍പ്പിക്കുന്നതിന് വിമര്‍ശനം ഉയര്‍ന്നിരുന്നു ഇതിന് പിന്നാലെയാണ് വിദ്യാഭ്യാസ രംഗത്തെ പരിഷ്കാരത്തിന് നിർദ്ദേശം. വിദ്യാഭ്യസത്തെ കച്ചവടമല്ലാതെ സേവനമായി കാണണമെന്നും ഡ്രാഫ്റ്റ് പറയുന്നു. വിദ്യാഭ്യാസത്തിൽ പൊതുനിക്ഷേപം 2030 ഓടെ സർക്കാർ ചെലവിന്‍റെ 20 ശതമാനത്തിലെത്തിക്കുക, നിലവിലെ രണ്ട് വർഷത്തെ ബി.എഡിന് പകരം സമഗ്രമായ നാല് വർഷത്തെ അധ്യാപക പരിശീലന പരിപാടികള്‍ നിര്‍മ്മിക്കുക എന്നിവയാണ് മറ്റ് പ്രധാന നിര്‍ദേശങ്ങള്‍.

ഡിജിറ്റൽ സ്റ്റാർട്ടപ്പുകളുടെ മാതൃകയിൽ വിദ്യാഭ്യാസ സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കണമെന്ന് നാഷണല്‍ ഇന്‍റിപ്പെന്‍റന്‍റ് അലയന്‍സ് പ്രസിഡന്‍റ് കുല്‍ഭൂഷന്‍ ശര്‍മ്മ പറഞ്ഞു. കൂടാതെ മൂന്ന് വർഷത്തെ നികുതി അവധി ദിനങ്ങളും നൽകേണ്ടതുണ്ട്. എസ്‌എം‌സികൾക്ക് പൂർണ്ണ സ്വയംഭരണാവകാശം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details