കേരളം

kerala

ETV Bharat / business

ലോക ശതകോടീശ്വര പട്ടികയില്‍ രണ്ടാമനായി എലോണ്‍ മസ്‌ക് - Bill Gates

ഇലക്ട്രിക് കാർ നിർമാതാക്കളായ ടെസ്‌ലയുടെ ഓഹരികൾ കുതിച്ചുയരുകയും വിപണി മൂലധനം തിങ്കളാഴ്ച 500 ബില്യൺ ഡോളറിനടുത്തെത്തുകയും ചെയ്തതോടെയാണ് മസ്‌ക്കിന്‍റെ ഭാഗ്യം തെളിഞ്ഞത്

Elon Musk  Tesla  Bill Gates  richest man
ലോക ശതകോടീശ്വര പട്ടികയില്‍ രണ്ടാമനായി എലോണ്‍ മസ്‌ക്

By

Published : Nov 24, 2020, 4:07 PM IST

സാൻ ഫ്രാൻസിസ്കോ: ബിൽ ഗേറ്റ്സിനെ മറികടന്ന് ടെസ്‌ല മേധാവി എലോൺ മസ്‌ക് ലോകത്തിലെ ശതകോടീശ്വര പട്ടികയിൽ രണ്ടാമതായി. മൈക്രോസോഫ്റ്റിന്‍റെ സ്ഥാപനായ ബിൽഗേറ്റ്സിനു മുകളിൽ 127.9 ബില്യൺ ഡോളറാണ് ബ്ലൂംബെർഗ് ബില്യണയർ സൂചിക പ്രകാരം എലോൺ മസ്‌കിന്‍റെ ആസ്തി. ബിൽഗേറ്റ്സിന്‍റെ ആസ്തി 127.7 ബില്യണ്‍ ഡോളര്‍ ആയിരുന്നു. 49 കാരനായ എലോൺ മസ്‌കിന് 2020 ജനുവരി മുതൽ 100 ​​ബില്യൺ ഡോളറിലധികം ആസ്തിയാണ് വർധിച്ചത്. ഈ അധിവേഗ വളർച്ചയിലൂടെ ലോകത്തിലെ ഏറ്റവും വലിയ 500 സമ്പന്നരിൽ അതിവേഗം വളരുന്ന ഒരാളായി മാറാൻ മസ്‌കിന് ആയി. ഇലക്ട്രിക് കാർ നിർമാതാക്കളായ ടെസ്‌ലയുടെ ഓഹരികൾ കുതിച്ചുയരുകയും വിപണി മൂലധനം തിങ്കളാഴ്ച 500 ബില്യൺ ഡോളറിനടുത്തെത്തുകയും ചെയ്തതോടെയാണ് മസ്‌ക്കിന്‍റെ ഭാഗ്യം തെളിഞ്ഞത്. എന്നാൽ ബിൽഗേറ്റ്സും എലോൺ മസ്‌ക്കും തമ്മിലുള്ള സാമ്പത്തിന്‍റെ അന്തരം വലുതല്ല. അതിനാൽ ഇപ്പോൾ ലഭിച്ച സ്ഥാനം മാറാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

For All Latest Updates

ABOUT THE AUTHOR

...view details