കേരളം

kerala

ETV Bharat / business

ഏഷ്യയിലെ ഏറ്റവും ചിലവേറിയ നഗരങ്ങളില്‍ മുംബൈയും - ചിവല്

ഹോങ്‌കോങ്‌, ടോക്യോ, സിംഗപ്പൂര്‍, സിയൂള്‍ എന്നിവയാണ് ലോകത്തില്‍ ഏറ്റവും ചിലവേറിയ നാല് നഗരങ്ങള്‍.

മുംബൈ

By

Published : Jun 28, 2019, 6:34 PM IST

Updated : Jun 28, 2019, 6:56 PM IST

ന്യൂഡല്‍ഹി: ഏഷ്യയിലെ ഏറ്റവും ചിലവേറിയ 20 നഗരങ്ങളില്‍ ഇടം പിടിച്ച് മുംബൈയും. ഇന്ത്യയിലെ ഏറ്റവും ചിലവേറിയ നഗരമാണ് മുംബൈ. ജനങ്ങളുടെ ജീവിത ചിലിവ് അടിസ്ഥാനമാക്കി ആഗോള കൺസൾട്ടിങ് നേതാവ് മെർസൽ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ലോകത്തിലെ 209 നഗരങ്ങളെ ഉള്‍പ്പെടുത്തിയുള്ള പട്ടികയില്‍ മുംബൈ 67-ാം സ്ഥാനത്താണ്. രാജ്യ തലസ്ഥാനമായ ന്യൂഡല്‍ഹി (118), ചെന്നൈ(154), ബംഗളൂരു(179), കൊല്‍ക്കത്ത (189) എന്നിവയാണ് പട്ടികയിലുള്ള മറ്റ് ഇന്ത്യന്‍ നഗരങ്ങള്‍. ഹോങ്‌കോങ്‌, ടോക്യോ, സിംഗപ്പൂര്‍, സിയൂള്‍ എന്നിവയാണ് ലോകത്തില്‍ ഏറ്റവും ചിലവേറിയ നാല് നഗരങ്ങള്‍.

സുയിച് (5), ഷാങ്ഹായ് (6), അഷ്ഗാബാറ്റ് (7), ബെയ്ജിംഗ് (8), ന്യൂയോര്‍ക്ക് (9), ഷെങ്ഷെങ് (10) എന്നിവയാണ് ഏറ്റവും ചിലവേറിയ പത്ത് നഗരങ്ങള്‍. ടുനീഷ് (209), താഷ്കെന്‍റ് (208), കറാച്ചി (207) എന്നിവയാണ് പട്ടികയില്‍ ഇടം പിടിച്ച ചിലവ് കുറഞ്ഞ നഗരങ്ങള്‍.

Last Updated : Jun 28, 2019, 6:56 PM IST

ABOUT THE AUTHOR

...view details