കേരളം

kerala

പാൽ വില 3 രൂപ ഉയർത്തി മദർ ഡയറി , 2 രൂപ ഉയർത്തി അമൂൽ

ഡൽഹിയിൽ പാൽ വില ലിറ്ററിന് 3 രൂപ വരെ വർധിപ്പിച്ചതായി പ്രമുഖ പാൽ വിതരണക്കാരായ മദർ ഡയറി ശനിയാഴ്‌ച അറിയിച്ചു. ഗുജറാത്ത്, ഡൽഹി, പശ്ചിമ ബംഗാൾ, മുംബൈ, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ  പാൽ വില ലിറ്ററിന് രണ്ട് രൂപ കൂട്ടാൻ തീരുമാനിച്ചതായി അമൂൽ അറിയിച്ചു.

By

Published : Dec 14, 2019, 7:28 PM IST

Published : Dec 14, 2019, 7:28 PM IST

Mother Dairy hikes milk prices by up to Rs 3/litre; Amul by Rs 2
പാൽ വില 3 രൂപ ഉയർത്തി മദർ ഡയറി , 2 രൂപ ഉയർത്തി അമൂൽ


ന്യൂഡൽഹി: ഡൽഹിയിൽ പാൽ വില ലിറ്ററിന് 3 രൂപ വരെ വർധിപ്പിച്ചതായി പ്രമുഖ പാൽ വിതരണക്കാരായ മദർ ഡയറി ശനിയാഴ്‌ച അറിയിച്ചു.ഗുജറാത്ത്, ഡൽഹി, പശ്ചിമ ബംഗാൾ, മുംബൈ, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ പാൽ വില ലിറ്ററിന് രണ്ട് രൂപ കൂട്ടുമെന്ന് അമൂൽ അറിയിച്ചു.

മദർ ഡയറി പാൽ വില

വിതരണം കുറഞ്ഞതും സംഭരണ ചെലവ് കൂടിയതും മൂലമാണ് വില വർധിപ്പിച്ചത്. പുതിയ വില 2019 ഡിസംബർ 15 മുതൽ പ്രാബല്യത്തിൽ വരുമെന്നും മദർ ഡയറി പറഞ്ഞു. മദർ ഡയറിയുടെ ടോക്കൺ, പോളി പാക്ക് വില ലിറ്ററിന് 2-3 രൂപയായി ഉയർത്തി. ബൾക്ക് വെൻഡഡ് പാലിന്‍റെ (ടോക്കൺ പാൽ) വില ലിറ്ററിന് 2 മുതൽ 42 രൂപ വരെ ഉയർത്തി. പോളി പാക്ക് ഫുൾ ക്രീം പാൽ നിരക്ക് ലിറ്ററിന് 2 രൂപ 55 രൂപയായി ഉയർത്തി. അര ലിറ്റർ ഫുൾ ക്രീം പാലിന്‍റെ വില 27 രൂപയിൽ നിന്ന് 28 രൂപയായി ഉയർത്തി.ടോൺഡ് പാൽ വില ലിറ്ററിന് 3 രൂപ 45 രൂപയായി ഉയർത്തി. ഡബിൾ-ടോൺഡ് പാൽ 36 രൂപയായിരുന്നത് 39 രൂപയായി ഉയർത്തും.പശുവിൻ പാലിന്‍റെ വില ലിറ്ററിന് 3 രൂപ വർധിപ്പിച്ച് ലിറ്ററിന് 47 രൂപയായും മദർ ഡയറി ഉയർത്തി.

പ്രതികൂല കാലാവസ്ഥയും ഫ്ലഷ് സീസണിന്‍റെ കാലതാമസവും കാരണം മിക്ക സംസ്ഥാനങ്ങളിലും പാൽ ലഭ്യത കുറവാണ്. പ്രതികൂല കാലാവസ്ഥ കാലിത്തീറ്റയുടേയും വില വർദ്ധനവിന് കാരണമായി. ചില്ലറ വിൽപ്പന ശാഖകളിലൂടെ ദേശീയ തലസാഥാനത്തെ വിപണികളിൽ മദർ ഡയറി പ്രതിദിനം 30 ലക്ഷം ലിറ്റർ പാൽ വിതരണം ചെയ്യുന്നുണ്ട്. ഗുജറാത്ത്, ഡൽഹി, പശ്ചിമ ബംഗാൾ, മുംബൈ, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ പാൽ വില ഡിസംബർ 15 മുതൽ ലിറ്ററിന് രണ്ട് രൂപ ഉയർത്തുമെന്ന് അമൂൽ ബ്രാൻഡിന് കീഴിൽ പാൽ ഉൽപന്നങ്ങൾ വിപണനം ചെയ്യുന്ന ഗുജറാത്ത് സഹകരണ മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ (ജിസിഎംഎംഎഫ്) അറിയിച്ചു. അഹമ്മദാബാദിൽ അമൂൽ ഗോൾഡ് 500 മില്ലിക്ക് 28 രൂപയും അമുൽ താസ 500 മില്ലിക്ക് 22 രൂപയുമാകും. എന്നാൽ അമൂൽ ശക്തിയുടെ വിലയിൽ മാറ്റമുണ്ടാകില്ല. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ പാൽ വിലയിൽ രണ്ട് തവണ മാത്രമാണ് മാറ്റം വരുത്തിയിട്ടുള്ളതെന്ന് അമൂൽ പറഞ്ഞു.

ഈ വർഷം കാലി തീറ്റയുടെ വില 35 ശതമാനത്തിലധികം വർദ്ധിച്ചു. മറ്റ് ഉൽപ്പാദന ചെലവുകളുടെയും വർദ്ധനവ് കണക്കിലെടുത്ത് പാൽ ഉൽപാദകർക്ക് നൽകുന്ന തുക നിലനിർത്താനും ഉയർന്ന പാൽ ഉൽപാദനത്തിന് അവരെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് പാൽ വില ലിറ്ററിന് രണ്ട് രൂപ വർധിപ്പിച്ചതെന്നും അമൂൽ കൂട്ടിച്ചേർത്തു. രാജ്യത്തുടനീളം പ്രതിദിനം 1.4 കോടി ലിറ്റർ പാൽ ജിസിഎംഎംഎഫ് വിതരണം ചെയ്യുന്നു, അതിൽ 33 ലക്ഷത്തോളം ലിറ്റർ ഡൽഹിയിലാണ് വിതരണം ചെയ്യുന്നത്.

ABOUT THE AUTHOR

...view details