ഇന്ത്യയിലെ ഏറ്റവും നീളമേറിയ എല്‍പിജി പൈപ്പ്ലൈന്‍ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ തറക്കല്ലിടും. രാജ്യത്തെ ജനസംഖ്യയുടെ നാലില്‍ ഒന്ന് ജനങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് കേന്ദ്രസര്‍ക്കാരിന്‍റെ വാദം. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍റെ സഹകരണത്തോടെ ഗുജറാത്ത് തീരത്ത് നിന്ന് ഉത്തര്‍ പ്രദേശിലെ ഗൊരഖ്പൂര്‍ വരെ1987 കിലോമീറ്ററിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. അഹമ്മദാബാദ്, ഭോപ്പാല്‍, ഉജ്ജയിന്‍, കാണ്‍പൂര്‍, അലഹബാദ്, വാരണാസി, ലഖ്നൗ എന്നീ നഗരങ്ങളിലൂടെയാണ് പൈപ്പ് ലൈന്‍ കടന്നുപോകുന്നത്.
രാജ്യത്തെ നീളം കൂടിയ പൈപ്പ്ലൈന്‍ പദ്ധതിക്ക് പ്രധാനമന്ത്രി നാളെ തറക്കല്ലിടും
ഗുജറാത്ത് തീരത്ത് നിന്ന് ഉത്തര്‍ പ്രദേശിലെ ഗൊരഖ്പൂര്‍ വരെ 1987 കിലോമീറ്ററാണ് പദ്ധതിയുടെ നീളം. വര്‍ഷം 3.75 മില്യണ്‍ ടണ്‍ എല്‍പിജി വിതരണം ചെയ്യാനാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.
9000 കോടി രൂപയാണ് പദ്ധതിക്കായി നീക്കിവച്ചിരിക്കുന്നതെന്നും ഒരു വര്‍ഷം 3.75 മില്യണ്‍ ടണ്‍ എല്‍പിജി വിതരണം ചെയ്യാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രിധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. ഓരോ വര്‍ഷവും എല്‍പിജി ഉപഭോക്താക്കളുടെ എണ്ണം കൂടിവരുകയാണ്. 2031 ആകുമ്പോഴേക്ക്എല്‍പിജി ഉപഭോക്താക്കളുടെ എണ്ണത്തില്‍ 10 ദശലക്ഷം വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് എല്‍പിജി ലഭ്യമാകാന്‍ വന്‍കിടപദ്ധതികളെ പ്രോത്സാഹിപ്പിക്കണമെന്നും ധര്‍മേന്ദ്ര പ്രധാന്‍കൂട്ടിച്ചേര്‍ത്തു.