സാമ്പത്തിക രംഗത്തെ പ്രമുഖരുമായി പ്രധാനമന്ത്രി വ്യാഴാഴ്ച സംവദിക്കും - നീതി ആയാഗ്
ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റ് തയ്യാറാക്കല്‍ അവസാന ഘട്ടത്തിലെത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്തിരിക്കുന്ന യോഗത്തിന് ഏറെ പ്രാധാന്യമുണ്ട്
ന്യുഡല്‍ഹി:സാമ്പത്തിക രംഗത്തെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ സാമ്പത്തിക രംഗത്തെ വിദഗ്ധരുടെ യോഗം പ്രധാനമന്ത്രി വിളിച്ചു. ജനുവരി ഒന്‍പത് വ്യാഴാഴ്ചയാണ് യോഗം. യോഗത്തിൽ നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ, സിഇഒ അമിതാഭ് കാന്ത്, തിങ്ക് ടാങ്കിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവര്‍ പങ്കെടുക്കും. നടപ്പു സാമ്പത്തിക വര്‍ഷത്തെ ബജറ്റ് തയ്യാറാക്കല്‍ അവസാന ഘട്ടത്തിലെത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്തിരിക്കുന്ന യോഗത്തിന് ഏറെ പ്രാധാന്യമുണ്ട്. ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര ബജറ്റ്. യോഗത്തിന് മുന്നോടിയായി വ്യവസായികളുമായി നരേന്ദ്ര മോദി തിങ്കളാഴ്ച സംവദിച്ചിരുന്നു.