കേരളം

kerala

ETV Bharat / business

സത്യസന്ധമായ വായ്‌പാ തീരുമാനം; നടപടി ഉണ്ടാകില്ലെന്ന് കേന്ദ്രം - business news

(മുതിർന്ന പത്രപ്രവർത്തകൻ കൃഷ്‌ണാനന്ദ് ത്രിപാഠിയുടെ ലേഖനം)

Modi govt assures bankers of no harassment from CBI and ED for honest lending decisions
സത്യസന്ധമായ വായ്‌പാ തീരുമാനങ്ങൾക്ക് ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകില്ലെന്ന് ഉറപ്പുമായി മോദി സർക്കാർ

By

Published : Jan 29, 2020, 5:57 PM IST

ന്യൂഡൽഹി: പൊതുമേഖലാ ബാങ്ക് ഉദ്യോഗസ്ഥർ എടുക്കുന്ന സത്യസന്ധമായ വായ്‌പ നൽകൽ തീരുമാനങ്ങൾ മൂലം അവർക്കെതിരെ പിന്നീട് നടപടികൾ സ്വീകരിക്കില്ലെന്ന് ഉറപ്പാക്കുന്ന നിരവധി നടപടികൾ നിർമ്മല സീതാരാമൻ ചൊവ്വാഴ്‌ച പ്രഖ്യാപിച്ചു. സർക്കാരിന്‍റെ മുൻകൂർ അനുമതിയില്ലാതെ ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം ആരംഭിക്കില്ലെന്നും വകുപ്പുതല അന്വേഷണങ്ങൾ സമയബന്ധിതമായി തീർപ്പാക്കുമെന്നും ധനമന്ത്രി ബാങ്ക് ഉദ്യോഗസ്ഥർക്ക് ഉറപ്പ് നൽകി.

വാണിജ്യ സ്ഥാപനങ്ങൾക്ക് വായ്‌പ നൽകാനുള്ള തീരുമാനം തെറ്റാണെങ്കിൽ ബാങ്ക് ഉദ്യോഗസ്ഥർ സിബിഐ, എൻഫോഴ്‌സ്‌മെന്‍റ് ഡയക്‌ടറേറ്റ് എന്നിവയുടെ അന്വേഷണം നേരിടണം എന്ന ഭയത്തിന് ആശ്വാസം പകരുന്നതാണ് ധനമന്ത്രാലയം ചൊവ്വാഴ്‌ച പുറത്തിറക്കിയ പുതിയ പ്രസ്‌താവന.

അഴിമതി വിരുദ്ധ ഏജൻസികളായ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്‌റ്റിഗേഷൻ (സിബിഐ), എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (ഇഡി) എന്നിവ നടത്തുന്ന അന്വേഷണത്തോടുളള ഭയമാണ് കുറഞ്ഞ വായ്‌പാ വളർച്ചക്ക് പിന്നിലെ പ്രധാന കാരണം.
ബാങ്കിങ്ങ് വ്യവസായ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ബ്രാഞ്ച് തലത്തിൽ വായ്‌പ നിഷേധിച്ചതിന്‍റെ ഫലമായി ചെറുകിട വ്യവസായങ്ങളിലേയും, എസ്എംഇ മേഖലകളിലേയും വായ്‌പ ലഭ്യതയെയാണ് ഇത് പ്രതികൂലമായി ബാധിച്ചത്.

മന്ദഗതിയിലായ സമ്പദ്‌വ്യവസ്ഥയെ ഉയർത്താനുള്ള ഉത്തേജക നടപടികളുടെ ഭാഗമായി ധനമന്ത്രി നിർമ്മല സീതാരാമൻ കഴിഞ്ഞ വർഷം സെപ്റ്റംബർ- ഒക്ടോബർ മാസങ്ങളിൽ നിരവധി നടപടികൾ പ്രഖ്യാപിച്ചിരുന്നു. ഉപഭോഗം വർദ്ധിപ്പിക്കുന്നതിനായി 400 ലധികം നഗരങ്ങളിൽ വായ്‌പ മേളകൾ സംഘടിപ്പിച്ചെങ്കിലും ഈ നടപടികൾക്ക് ജിഡിപി വളർച്ചയിൽ സ്വാധീനം ചെലുത്താനായില്ല, എന്നാൽ ഇത് മൂന്നാം പാദം മുതൽ വേഗത കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കുറഞ്ഞ വായ്‌പാ വളർച്ചക്ക് പിന്നിലെ കാരണങ്ങൾ സർക്കാർ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും സ്ഥിതിഗതികൾ ശരിയാക്കാൻ നടപടികൾ സ്വീകരിച്ചതായും ബാങ്കിങ് മേഖലയിലെ ഉന്നത കേന്ദ്രങ്ങൾ പറയുന്നു.

തട്ടിപ്പ് കേസുകളുടെ ആദ്യഘട്ട പരിശോധന നിർബന്ധമാക്കുന്നതിനായി കേന്ദ്ര വിജിലൻസ് കമ്മീഷൻ (സിവിസി) ബാങ്കിങ്ങ്, സാമ്പത്തിക തട്ടിപ്പുകൾക്കായി ഒരു ഉപദേശക സമിതിയും (എബിബിഎഫ്എഫ്) രൂപീകരിച്ചു. ജനറൽ മാനേജരും, അതിനു മുകളിലുമുള്ള ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന വിഷയത്തിൽ ഏജൻസികൾ അന്വേഷണം ആരംഭിക്കുന്നതിന് മുമ്പ് ഈ സമിതി ആദ്യഘട്ട അന്വേഷണം നടത്തും.
പൊതുപ്രവർത്തകനെതിരെ അന്വേഷണം ആരംഭിക്കുന്നതിന് മുമ്പ് സർക്കാരിന്‍റെ മുൻകൂർ അനുമതി ആവശ്യപ്പെടുന്ന സെക്ഷൻ 17 എയും കേന്ദ്ര സർക്കാർ അഴിമതി നിരോധന നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സത്യസന്ധരായ ബാങ്ക് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതിനായി സ്വീകരിച്ച നടപടികൾ:

1) അഴിമതി നിരോധന നിയമത്തിൽ വകുപ്പ് 17 എ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് പ്രകാരം പൊതുപ്രവർത്തകനെതിരെ അന്വേഷണം ആരംഭിക്കുന്നതിന് മുമ്പ് സർക്കാരിന്‍റെ മുൻകൂർ അനുമതി ആവശ്യമാണ്


2) 50 കോടി രൂപയിലധികം വരുന്ന തട്ടിപ്പുകളുടെ ആദ്യ ഘട്ട പരിശോധനക്കായി ഉപദേശക ബോർഡുകൾ (എ ബി ബി എഫ്) രൂപീകരിച്ചു.


3) നിർദ്ദിഷ്‌ട സമയ പരിധികൾ പാലിക്കാത്തത് പൊതുമേഖലാ ബാങ്കുകളുടെ എംഡിമാരുടെയോ സിഇഒമാരുടെയോ വ്യക്തിപരമായ ഉത്തരവാദിത്തമല്ല.

4) ഈ വർഷം ജനുവരിയിൽ പുറത്തിറക്കിയ സിവിസി സർക്കുലർ പ്രകാരം 50 കോടിയിലധികം വരുന്ന തട്ടിപ്പുകളുടെ എല്ലാ നിഷ്‌ക്രിയ ആസ്‌തി അക്കണ്ടുകളും നിർബന്ധിതമായി പരിശോധിക്കും.

5) മുതിർന്ന ബാങ്ക് ഉദ്യോഗസ്ഥരുടെ ഒരു പാനൽ ആഭ്യന്തര വിജിലൻസ് കേസുകളുടെ പുരോഗതി നിരീക്ഷിക്കുകയും സമയബന്ധിതമായി തീർപ്പാക്കുകയും ചെയ്യും. അത്തരം കേസുകളുടെ തീർപ്പാക്കൽ ഉദ്യോഗസ്ഥനെ ഉപദ്രവിക്കാനുള്ള മാർഗമായി മാറില്ല.

ABOUT THE AUTHOR

...view details