ഗുരുഗ്രാം: ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ ഇന്ത്യയിൽ നിന്ന് 11 മില്യണ്‍(ഒരു കോടി പത്തുലക്ഷം) ഫോണുകൾ കയറ്റുമതി ചെയ്‌തു. മാർക്കറ്റ് റിസർച്ച് സ്ഥാപനമായ ടെക്ക് ആർക്ക് ആണ് ഇതു സംബന്ധിച്ച വിവരങ്ങൾ പുറത്തു വിട്ടത്. ഈ വർഷം 1.5 ബില്യണ്‍ ഡോളറിന്‍റെ കയറ്റുമതിയാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷം ജനുവരി മുതൽ സെപ്റ്റംബർ വരെ മൊത്തം 12.8 ദശലക്ഷം മൊബൈൽ ഫോണുകൾ ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്‌തു. ഇതിൽ 10.9 ദശലക്ഷം യൂണിറ്റുകൾ സ്‌മാർട്ട് ഫോണുകളാണ്. ഏറ്റവും അധികം ഫോണുകൾ കയറ്റുമതി ചെയ്‌തത് സാംസങ്ങ് ആണ്. ദക്ഷിണ കൊറിയൻ കമ്പനിയായ സാംസങ്ങ് 11.6 ദശലക്ഷം യൂണിറ്റ് ഫോണുകളാണ് കയറ്റുമതി ചെയ്‌തത്. ആറു ലക്ഷം ഫോണുകളുടെ കയറ്റുമതിയുമായി ചൈനീസ് ബ്രാൻഡ് ആയ ഷവോമി ആണ് രണ്ടാം സ്ഥാനത്ത്. രണ്ട് ലക്ഷം ഫോണുകളുടെ കയറ്റുമതിയുമായി ഇന്ത്യൻ ബ്രാൻഡ് ലാവ ആണ് മൂന്നാമത്. കൂടുതൽ ഫോണുകൾ കയറ്റുമതി ചെയ്‌ത ആദ്യ അഞ്ചു ബ്രാൻഡുകളിൽ ഇടം പിടിച്ച ഏക ഇന്ത്യൻ കമ്പനിയും ലാവ ആണ്.
ജനുവരി-സെപ്റ്റംബർ കാലയളവിൽ ഇന്ത്യയിൽ നിന്ന് 11 മില്യണ്‍ സ്‌മാർട്ട് ഫോണുകൾ കയറ്റുമതി ചെയ്‌തു - ഫോണ്‍ കയറ്റുമതി
ഏറ്റവും അധികം ഫോണുകൾ കയറ്റുമതി ചെയ്‌തത് സാംസങ്ങ് ആണ്. ദക്ഷിണ കൊറിയൻ കമ്പനിയായ സാംസങ്ങ് 11.6 ദശലക്ഷം യൂണിറ്റ് ഫോണുകളാണ് കയറ്റുമതി ചെയ്‌തത്. ആറു ലക്ഷം ഫോണുകളുടെ കയറ്റുമതിയുമായി ചൈനീസ് ബ്രാൻഡ് ആയ ഷവോമി ആണ് രണ്ടാം സ്ഥാനത്ത്. രണ്ട് ലക്ഷം ഫോണുകളുടെ കയറ്റുമതിയുമായി ഇന്ത്യൻ ബ്രാൻഡ് ലാവ ആണ് മൂന്നാമത്.
രാജ്യത്ത് നിന്നും ഏറ്റവും അധികം കയറ്റുമതി ചെയ്‌ത ഫോണ്‍ സാംസങ്ങിന്‍റെ എ51 എന്ന മോഡലാണ്. "യു.എ.ഇലേക്കും സാർക്ക് രാജ്യങ്ങളിലേക്കും ഇന്ത്യ കുറച്ചു കാലമായി ഫോണുകൾ കയറ്റി അയക്കുന്നുണ്ട്. എന്നിരുന്നലും മേക്ക് ഇൻ ഇന്ത്യ പദ്ധതി ഇന്ത്യയെ മൊബൈൽ ഫോണുകളുടെ ആഗോള കയറ്റുമതിക്കാരാക്കി മാറ്റി" ടെക്ക് ആർക്ക് സ്ഥാപകനും ചീഫ് അനലിസ്റ്റുമായ ഫൈസൽ കവൂസ പറഞ്ഞു. ഇന്ത്യ ഇന്ന് 24 രാജ്യങ്ങളിലേക്ക് ഫോണുകൾ കയറ്റി അയ്ക്കുന്നുണ്ട്. കൊവിഡ് മൊബൈൽ ഫോണ്‍ ഉദ്‌പാതന- കയറ്റുമതി രംഗത്തെയും കാര്യമായി ബാധിച്ചിരുന്നു. ജനുവരി-മാർച്ച് കാലയളവിൽ 7.4 മില്യണ്‍ ആയിരുന്ന കയറ്റുമതി ഏപ്രിൽ-ജൂണിൽ 1.2 മില്യണായി കുത്തനെ കുറഞ്ഞു. സർക്കാരിന്‍റ പ്രൊഡക്ഷൻ- ലിങ്ക്‌ഡ് ഇൻസെന്‍റീവ് സ്‌കീമിൽ 10 മൊബൈൽ കമ്പനികളെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് ഫോണ്‍ കയറ്റുമതിയിൽ ആഗോള മാർക്കറ്റിൽ ഇന്ത്യക്ക് കരുത്തു പകരുമെന്നും ടെക്ക് ആർക്ക് റിപ്പോർട്ടിൽ പറയുന്നു.