രാജ്യത്തെ ക്ഷീരകര്‍ഷകരെ സഹായിക്കാനായി പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. ബുധനാഴ്ച കേന്ദ്ര കാര്‍ഷിക മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്താണ് മോ ഫാം എന്ന ആപ്പ് പുറത്തിറക്കിയത്. ആസ്ത്രേലിയന്‍ അഗ്രി ടെക് കമ്പനിയുടെ സഹോയത്തോടെയാണ് ഈ ആപ്പ് തയ്യാറാക്കിയിരിക്കുന്നത്.
ക്ഷീര കര്‍ഷകര്‍ക്കായി മോ ഫാം ആപ്പ് - ക്ഷീര കര്‍ഷകര്‍
കാര്‍ഷിക രംഗത്തെ കൂടുതല്‍ ഡിജിറ്റല്‍വല്‍ക്കരിക്കുകയും കയറ്റുമതി വര്‍ധിപ്പിക്കാനുമാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ആപ്പ് പ്രകാശനം ചെയ്ത ശേഷം കാര്‍ഷിക മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് പറഞ്ഞു. ക്ഷീര കര്‍ഷകര്‍ക്കായുള്ള എല്ലാ വിവരങ്ങളും ഈ ആപ്ലിക്കേഷനിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കര്‍ഷകരുടെ സുസ്ഥിര വികസനത്തിനും കാര്‍ഷിക മേഖലയിലെ നൂതന സാങ്കേതിക വിദ്യയെക്കുറിച്ച് പുത്തന്‍ വിവരങ്ങള്‍ നല്‍കുന്നതിനും ഈ ആപ്പ് സഹായിക്കുന്നു. യഥാസമയങ്ങളില്‍ ഈ ആപ്ലിക്കേഷന്‍ വഴി മുന്നറിയിപ്പുകള്‍ ലഭിക്കും . ഒരു കന്നുകാലിയുടെ ജനനം മുതല്‍ മരണം വരെയുള്ള ജീവിത ചക്രത്തിന് ആവശ്യമായതെല്ലാത്തിനെയും കുറിച്ച് ഈ ആപ്പുവഴി അറിയാന്‍ സാധിക്കും. മാത്രമല്ല കര്‍ഷകരുടെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് പാരിതോഷികം നല്‍കാനും ഈ ആപ്പ് സഹായിക്കും. ക്ഷീരമേഖലയെ ഒരു ഇ-കൊമേഴ്സ് മാതൃകയിലെത്തിക്കാന്‍ സഹായിക്കുന്ന ഒന്നാണ് മോ ഫാം ആപ്ലിക്കേഷന്‍.