സിംഗപ്പൂര്‍:ദക്ഷിണ പടിഞ്ഞാറന്‍ രാജ്യങ്ങളിലേക്കും ഗര്‍ഫ് രാജ്യങ്ങളിലേക്കും മിസൈല്‍ കയറ്റുമതി ചെയ്യാനൊരുങ്ങി ഇന്ത്യ. ഈ വര്‍ഷം തന്നെ മിസൈലുകളുടെ ആദ്യ ബാച്ച് കയറ്റുമതി ചെയ്യുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. സിംഗപ്പൂരില്‍ നടക്കുന്ന ഇംഡെക്സ് ഏഷ്യ 2019 എക്സിബിഷനില്‍ വെച്ച് ബ്രഹ്മോസ് എയറോസ്പേസ് ചീഫ് ജനറല്‍ മാനേജര്‍ കമ്മഡോര്‍ എസ് കെ അയ്യരാണ് ഇക്കാര്യം പുറത്ത് വിട്ടത്.
മിസൈലുകള്‍ കയറ്റി അയക്കാനൊരുങ്ങി ഇന്ത്യ - ഇന്ത്യ
ഈ വര്‍ഷം തന്നെ മിസൈലുകളുടെ ആദ്യ ബാച്ച് കയറ്റുമതി ചെയ്യുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.
പ്രതിരോധ രംഗത്തെ ഇന്ത്യ- റഷ്യ സംയുക്ത സംരംഭമാണ് ബ്രഹ്മോസ് മിസൈലുകള്‍. ഇന്ത്യയില്‍ നിന്ന് ബ്രഹ്മോസിനൊപ്പം എല്‍ ആന്‍ഡ് ടി ഡിഫന്‍സും എക്സിബിഷന്‍റെ ഭാഗമായിട്ടുണ്ട്. ആകെ 236 പ്രതിരോധകമ്പനികളാണ് എക്സിബിഷനില്‍ പങ്കെടുക്കുന്നത്. മുപ്പത് രാജ്യങ്ങളില്‍ നിന്നായി 30 യദ്ധക്കപ്പലുകളും എക്സിബിഷനില്‍ പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്.
എന്നാല്‍ വിയറ്റ്നാം പോലുള്ള രാജ്യങ്ങളിലേക്ക് മിസൈലുകള്‍ കയറ്റി അയക്കാന്‍ ഇന്ത്യയുടെ പങ്കാളികളായ റഷ്യ സമ്മതമറിയിച്ചോ ഇല്ലയോ എന്നത് ഇത് വരെയും വ്യക്തമായിട്ടില്ല.