കേരളം

kerala

ETV Bharat / business

മിനിമം ബാലന്‍സില്ലാത്ത അക്കൗണ്ട്: പിഴയായി ഈടാക്കിയത് 10,000 കോടി - ബാങ്ക് അക്കൗണ്ട്

2017ലാണ് മിനിമം ബാലന്‍സില്ലാത്ത അക്കൗണ്ടുകള്‍ക്ക് പിഴ ചുമത്തുന്ന സമ്പ്രദായം നിലവില്‍ വന്നത്.

മിനിമം ബാലന്‍സില്ലാത്ത അക്കൗണ്ടില്‍ നിന്ന് മൂന്ന് വര്‍ഷത്തിനെ പിഴയായി ഈടാക്കിയത് 10,000 കോടി

By

Published : Jul 30, 2019, 7:58 PM IST

ന്യൂഡല്‍ഹി: രാജ്യത്തെ മിനിമം ബാലന്‍സ് സൂക്ഷിക്കാത്ത ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പിഴയായി 10,000 കോടി രൂപ ഈടാക്കിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം കേന്ദ്ര ധന സഹമന്ത്രി അനുരാഗ് താക്കൂര്‍ രാജ്യസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.

എസ്.ബി.ഐ ഉള്‍പ്പെടെ 19 പൊതുമേഖലാ ബാങ്കുകള്‍ 6,155 കോടി രൂപയും നാല് പ്രമുഖ സ്വകാര്യ ബാങ്കുകള്‍ ചേര്‍ന്ന് 3,567 കോടിരൂപയുമാണ് നിക്ഷേപകര്‍ക്ക് പിഴ ചുമത്തി സമ്പാദിച്ചത്. റിസര്‍വ് ബാങ്കിന്‍റെ അനുമതിയോടെയാണ് ഈ നടപടി. ഓരോ ബാങ്കിന്‍റെയും പോളിസി അനുസരിച്ചാണ് പിഴ ചുമത്തുന്നതിന്‍റെ നിരക്ക്. 2017ലാണ് മിനിമം ബാലന്‍സില്ലാത്ത അക്കൗണ്ടുകള്‍ക്ക് പിഴ ചുമത്തുന്ന സമ്പ്രദായം നിലവില്‍ വന്നത്.

ABOUT THE AUTHOR

...view details