മാരുതി സുസുക്കിയുടെ മൂന്നാംപാദ അറ്റാദായം 4.13 ശതമാനം ഉയർന്നു - മാരുതി സുസുക്കി മൂന്നാം പാദ അറ്റദായം
ഡിസംബർ പാദത്തിൽ കമ്പനി മൊത്തം 4,37,361 വാഹനങ്ങൾ വിറ്റഴിച്ചു. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് രണ്ട് ശതമാനമാണ് വർധന
![മാരുതി സുസുക്കിയുടെ മൂന്നാംപാദ അറ്റാദായം 4.13 ശതമാനം ഉയർന്നു Maruti Q3 net up 4.13% at Rs 1,587.4 crore](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5873229-605-5873229-1580212631193.jpg)
ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യയുടെ (എംഎസ്‌ഐ) 2019-20 ഡിസംബർ പാദത്തിലെ ഏകീകൃത അറ്റാദായം 4.13 ശതമാനം ഉയർന്ന് 1,587.4 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 1,524.5 കോടിയായിരുന്നു. അവലോകന കാലയളവിലെ ഏകീകൃത വരുമാനം 20,721.8 കോടി രൂപയാണ്. മുൻ വർഷം ഇത് 19,680.7 കോടി രൂപയായിരുന്നു. 5.29 ശതമാനമാണ് വർധന. ഈ കാലയളവിൽ കമ്പനി മൊത്തം 4,37,361 വാഹനങ്ങൾ വിറ്റഴിച്ചു. കഴിഞ്ഞ വർഷകത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് രണ്ട് ശതമാനമാണ് വർധന. ആഭ്യന്തര വിപണിയിലെ മാത്രം വിൽപന 4,13,698 യൂണിറ്റാണ്. മുൻവർഷത്തെ അപേക്ഷിച്ച് രണ്ട് ശതമാനം വളർച്ചയാണിത്. 23,663 യൂണിറ്റാണ് കയറ്റുമതി ചെയ്‌തത്.