കേരളം

kerala

ETV Bharat / business

'ജാവലിൻ' പുതിയ എസ്‌യുവിക്ക് ട്രേഡ് മാര്‍ക്ക് പുറത്ത് വിട്ട് മഹീന്ദ്ര - മഹീന്ദ്ര ആന്‍റ് മഹീന്ദ്ര

11.90 ലക്ഷം (എക്‌സ് ഷോറൂം) രൂപ മുതല്‍ക്കാണ് എസ്‌യുവി 700ന്‍റെ വില ആരംഭിക്കുന്നത്.

‘Mahindra Javelin’ Name Trademarked  New SUV Name?  Mahindra & Mahindra  Olympian Neeraj Chopra  XUV700  എസ്‌യുവി 700  മഹീന്ദ്ര ആന്‍റ് മഹീന്ദ്ര  നീരജ് ചോപ്ര
'ജാവലിൻ' പുതിയ എസ്‌യുവിക്ക് ട്രേഡ് മാര്‍ക്ക് പുറത്ത് വിട്ട് മഹീന്ദ്ര

By

Published : Sep 1, 2021, 8:11 AM IST

ഇന്ത്യന്‍ വിപണയില്‍ പുതിയ എക്‌സ്‌യുവി 700 അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ്ര ആന്‍റ് മഹീന്ദ്ര. 11.90 ലക്ഷം (എക്‌സ് ഷോറൂം) രൂപ മുതല്‍ക്കാണ് എക്‌സ്‌യുവി 700ന്‍റെ വില ആരംഭിക്കുന്നത്. 5, 7 സീറ്റ് കോൺഫിഗറേഷനുകളിലാണ് കമ്പനി വാഹനം വിപണിയിലെത്തിക്കുന്നത്.

ടോക്കിയോ ഒളിമ്പിക്‌സില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ നീരജ് ചോപ്രയോടുള്ള ബഹുമാനാര്‍ഥം 'ജാവലിൻ' എന്ന ട്രേഡ്‌മാർക്കാണ് പുതിയ എസ്‌യുവിക്ക് കമ്പനി നല്‍കിയിരിക്കുന്നത്.

ഇന്ത്യയില്‍ നിര്‍മിക്കുന്ന എക്‌സ്‌യുവി 700ന് മഹീന്ദ്ര ജാവലിന്‍, ജാവലിന്‍ ബൈ മഹീന്ദ്ര എന്നീ രണ്ട് ട്രേഡ് മാര്‍ക്കുകള്‍ ഓഗസ്റ്റ് ഒമ്പതിനാണ് കമ്പനി ഫയര്‍ ചെയ്‌തത്.

also read: ഇനി ആപ്പിളിന്‍റെ ക്ലാസിക്കൽ മ്യൂസിക്ക് ആപ്പ് ; പ്രൈംഫോണിക്കിനെ ഏറ്റെടുത്തു

അതേസമയം നീരജ് ചോപ്രയ്‌ക്ക് ഏറ്റവും പുതിയ വാഹനമായ എക്‌സ്‌യുവി 700 നല്‍കുമെന്ന് മഹീന്ദ്ര നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

ABOUT THE AUTHOR

...view details