ന്യൂഡല്‍ഹി:ദിനേനയുള്ള ഡീസല്‍ - പെട്രോള്‍ വില വര്‍ധനക്കിടെ രാജ്യത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വിലയിലും വൻ വര്‍ധന. സിലിണ്ടറിന് 266 രൂപയാണ് കൂട്ടിയത്. 19 കിലോയുള്ള സിലിണ്ടറിന് ഡല്‍ഹിയിലെ ഇന്നത്തെ വില 2000.50 ആണ്. 1734 രൂപയായിരുന്നു ഇന്നലത്തെ വില. എന്നാല്‍ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്‍റെ വിലയില്‍ മാറ്റമില്ല.
ഇരുട്ടടി തുടരുന്നു; രാജ്യത്ത് പാചക വാതക വിലയില്‍ വൻ കുതിപ്പ് - പാചക വാതക വില
വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 266 രൂപയാണ് വര്‍ധിച്ചത്. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള ഗ്യാസ് വില നിലവില്‍ കൂട്ടിയിട്ടില്ല.
ഇരുട്ടടി തുടരുന്നു; രാജ്യത്ത് വാണിജ്യ ഗ്യാസിന് 266 രൂപ കൂട്ടി
Also Read: ഒരുപിടിയുമില്ലാതെ ഇന്ധനവില; നട്ടം തിരിഞ്ഞ് ജനം
രാജ്യത്തെ സാധാരണക്കാരന്‍റെ ജീവിതം അക്ഷരാര്‍ഥത്തില്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. വാണിജ്യ ആവശ്യത്തിനുള്ള ഗ്യാസ് വില വര്‍ധിച്ചാല്‍ ഹോട്ടലുകളില്‍ അടക്കം ഭക്ഷണ സാധനങ്ങളുടെ വില വലിയ തോതില്‍ ഉയരും. പച്ചക്കറി അടക്കമുള്ള അവശ്യ സാധനങ്ങളുടെ വില വര്‍ധനവില്‍ തന്നെ പിടിച്ച് നില്‍ക്കാനാകാത്ത ജനത്തിനിത് വന്‍ പ്രഹരമാകും.