കേരളം

kerala

ETV Bharat / business

കേരളാ സ്റ്റാര്‍ട്ട് അപ് മിഷന്‍റെ 'സ്റ്റാർട്ടപ്പ് ടു സ്കെയിൽ അപ്പ്' ഈ മാസം 18ന് - startup

പ്രശസ്ത ടെക് കമ്പനിയായ കൊല്‍ക്കത്ത വെഞ്ചേഴ്സിന്‍റെ സ്ഥാപകന്‍ അവെലോ റോയി ആയിരിക്കും പരിശീലന ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുക

കേരളാ സ്റ്റാര്‍ട്ട് അപ് മിഷന്‍റെ 'സ്റ്റാർട്ടപ്പ് ടു സ്കെയിൽ അപ്പ്' ജൂലൈ 18ന് ആരംഭിക്കും

By

Published : Jul 14, 2019, 12:32 PM IST

തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് പ്രത്യേകം പരിശീലന പരിപാടിയുമായി കേരളാ സ്റ്റാര്‍ട്ട് അപ് മിഷന്‍. സ്റ്റാർട്ടപ്പ് ടു സ്കെയിൽ അപ്പ് എന്ന് പേര് നല്‍കിയിരിക്കുന്ന പദ്ധതി ഈ മാസം 18ന് കോഴിക്കോട് യുഎല്‍ സൈബര്‍ പാര്‍ക്കില്‍ ആരംഭിക്കും. പിന്നാലെ 19ന് കൊച്ചിയിലും 20ന് തിരുവനന്തപുരത്തും സ്റ്റാര്‍ട്ടപ്പ് മിഷന്‍ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കും.

പ്രശസ്ത ടെക് കമ്പനിയായ കൊല്‍ക്കത്ത വെഞ്ചേഴ്സിന്‍റെ സ്ഥാപകന്‍ അവെലോ റോയി പരിശീലന ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും. നേപ്പാള്‍ പ്രധാനമന്ത്രിയുടെ സ്റ്റാര്‍ട്ടപ്പ് ഉപദേശകന്‍ കൂടിയാണ് ഇദ്ദേഹം. ആദ്യമായാണ് കേരളത്തില്‍ ഒരു പരിശീലന പരിപാടിക്കായി റോയി എത്തുന്നത്. വിവിധ ഐഐടികള്‍ ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങളില്‍ റോയി ഇത്തരം പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്.

സ്റ്റാര്‍ട്ടപ്പുകള്‍ സ്കെയില്‍ അപ് ചെയ്യാനെടുക്കുന്ന സമയം, ടീമിന്‍റെ തെരഞ്ഞെടുപ്പ്, ഉറവിടത്തിനായുള്ള സമാഹരണം, ധനകാര്യ മാനേജ്മെന്‍റ്, ഫലപ്രദമായ നെറ്റ്‌വര്‍ക്കിംഗ് എന്നീ വിഷയങ്ങളെക്കുറിച്ചായിരിക്കും റോയി ക്ലാസുകള്‍ എടുക്കുക.

ABOUT THE AUTHOR

...view details