കേരളം

kerala

ETV Bharat / business

യൂറോപിലേക്കും വ്യാപിക്കാനൊരുങ്ങി കെഎസ്എഫ്ഇ

ഈ മാസം പതിനേഴിന് ലണ്ടനില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി ഉദ്ഘാടനം ചെയ്യും.

കെഎസ്എഫ്ഇ

By

Published : May 12, 2019, 9:29 PM IST

യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കൂടി വ്യാപിക്കാനൊരുങ്ങി കേരള സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള ധനകാര്യസ്ഥാപനം കെ.എസ്.എഫ്.ഇ. ഇവിടങ്ങളിലെ മലയാളി സമൂഹത്തിലേക്ക് സേവനം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ.എസ്.എഫ്.ഇ പ്രവര്‍ത്തനത്തിനൊരുങ്ങുന്നത്. ഈ മാസം പതിനേഴിന് ലണ്ടനില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി ഉദ്ഘാടനം ചെയ്യും.

ചടങ്ങില്‍ ധനമന്ത്രി തോമസ് ഐസക്ക്, കെ.എസ്.എഫ്ഇയുടെയും കിഫ്ബിയുടേയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തുന്നതിന് 18, 19 തീയതികളില്‍ ലണ്ടനിലെ വിവിധ കേന്ദ്രങ്ങളില്‍ മലയാളി സൗഹൃദകൂട്ടായ്മകള്‍ സംഘടിപ്പിക്കും. ആദ്യഘട്ടങ്ങളില്‍ കെഎസ്എഫ്ഇയുടെ പ്രവാസി ചിട്ടികള്‍ യുഎഇയില്‍ മാത്രമായിരുന്നു ലഭ്യമായിരുന്നത്. 2019 ഏപ്രിലോടെയാണ് എല്ലാ ജി.സി.സി രാജ്യങ്ങളിലേയ്ക്കും വ്യാപിപ്പിച്ചത്.

ABOUT THE AUTHOR

...view details