കേരളം

kerala

ETV Bharat / business

അധികാരത്തില്‍ ആരെത്തിയാലും സാമ്പത്തിക പരിഷ്കരണങ്ങൾ തുടരും; കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍ - krishnammoorthi

നിക്ഷേപകരുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇപ്പോള്‍ കൈക്കൊള്ളുന്ന നയങ്ങള്‍ തന്നെയായിരിക്കും തുടരുകയെന്നും അദ്ദേഹം അറിയിച്ചു.

കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍

By

Published : Mar 15, 2019, 6:57 PM IST

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏത് പാര്‍ട്ടി ജയിച്ച് അധികാരത്തിലെത്തിയാലുംരാജ്യത്തിന്‍റെ സാമ്പത്തിക പരിഷ്കരണങ്ങളില്‍ മാറ്റമുണ്ടാകില്ലെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍. നിക്ഷേപകരുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇപ്പോള്‍ കൈക്കൊള്ളുന്ന നയങ്ങള്‍ തന്നെയായിരിക്കും തുടരുകയെന്നും അദ്ദേഹം അറിയിച്ചു.

അടുത്ത കാലത്ത് നടപ്പാക്കിയ നികുതി, പുതുക്കിയ പണപ്പെരുപ്പ ലക്ഷ്യം തുടങ്ങിയ പരിഷ്കാരങ്ങള്‍ ഇന്ത്യന്‍ സമ്പദ്ഘടനയുടെ വളര്‍ച്ചക്ക് സഹായകമാകേണ്ട ഘടകങ്ങളായിരുന്നു. എന്നാല്‍ ആഗോള പ്രതിസന്ധിയും വ്യാപാര യുദ്ധവും മൂലമാണ് ഈ സാമ്പത്തിക വര്‍ഷം വളര്‍ച്ചാ നിരക്ക് ഏഴ് ശതമാനത്തില്‍ ഒതുക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യയില്‍ വരുന്ന സര്‍ക്കാരിന്‍റെ നയങ്ങള്‍ തങ്ങളെ ബാധിക്കുമോ എന്ന ആശങ്ക നിക്ഷേപകര്‍ക്ക് ഉണ്ടെന്നും കൃഷ്ണമൂര്‍ത്തി പറഞ്ഞു.

ABOUT THE AUTHOR

...view details