കേരളം

kerala

ETV Bharat / business

പാകിസ്ഥാന്‍റെ വ്യോമാതിര്‍ത്തി അടച്ചിടല്‍; ഇന്ത്യന്‍ എയര്‍ലൈന്‍സുകള്‍ക്കുണ്ടായത് വന്‍ നഷ്ടം

നിരോധനം മൂലം ഇന്ത്യന്‍ വ്യോമയാന മേഖലക്ക് ആകെ ഉണ്ടായ നഷ്ടം 80.1 മില്യണ്‍ ഡോളര്‍ ആണ്.

പാകിസ്ഥാന്‍റെ വ്യോമാതിര്‍ത്തി അടച്ചിടല്‍; ഇന്ത്യന്‍ എയര്‍ലൈന്‍സുകള്‍ക്കുണ്ടാക്കിയ നഷ്ടം

By

Published : Jul 16, 2019, 11:02 PM IST

ന്യൂഡല്‍ഹി: ബാലാക്കോട്ട് വ്യോമാക്രമണത്തെ തുടര്‍ന്ന് ഫെബ്രുവരി 26 ന് പാകിസ്ഥാന്‍ തങ്ങളുടെ വ്യോമാതിര്‍ത്തി അടച്ചത് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് ഉണ്ടാക്കിയത് ഭീമമായ നഷ്ടം. ഇത് സംബന്ധിച്ച ദേശീയ വിമാനക്കമ്പനി എയര്‍ ഇന്ത്യയുടെ കണക്കുകള്‍ കേന്ദ്ര സിവില്‍ ഏവിയേഷവന്‍ മന്ത്രി ഹര്‍ദീപ് സിംഗ് പുരി ലോക്‌സഭയില്‍ വ്യക്തമാക്കിയിരുന്നു.

ഇന്ത്യയില്‍ നിന്ന് യുഎസ്, യൂറോപ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ പാകിസ്ഥാന് മുകളിലൂടെ ആയിരുന്നു. എന്നാല്‍ വ്യോമാതിര്‍ത്തി അടച്ചതിനെ തുടര്‍ന്ന് കൂടുതല്‍ ദൂരം സഞ്ചരിച്ചായിരുന്നു വിമാനങ്ങള്‍ ലക്ഷ്യസ്ഥാനത്തെത്തിയത്. ഇത് മൂലം യുഎസിലേക്കുള്ള ഒരു ട്രിപ്പിന് 20 ലക്ഷവും യുറോപിലേക്കുള്ള ട്രിപ്പിന് അഞ്ച് ലക്ഷവും അധിക ചിലവ് വന്നിരുന്നു.

നിരോധനം മൂലം ഇന്ത്യന്‍ വ്യോമയാന മേഖലക്ക് ആകെ ഉണ്ടായ നഷ്ടം 80.1 മില്യണ്‍ ഡോളര്‍ ആണ്. ഇതില്‍ 71.65 മില്യണ്‍ ഡോളറിന്‍റെയും നഷ്ടം വന്നത് ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യക്കാണ്. ഇതിന് പുറമെ സ്പൈസ് ജെറ്റിന് 4.48 മില്യണ്‍ ഡോളറും ഇന്‍റിഗോക്ക് 3.66 മില്യണ്‍ ഡോളറും എയര്‍ ഗോക്ക് 0.3 മില്യണ്‍ ഡോളറും നഷ്ടം വന്നിട്ടുണ്ട്. ഉത്തരേന്ത്യയിലെ വിമാനത്താവളങ്ങളായ ദില്ലി, ലഖ്‌നൗ, അമൃത്സർ തുടങ്ങിയ വിമാനത്താവളങ്ങളിൽ നിന്ന് പുറപ്പെടുന്ന പടിഞ്ഞാറൻ വിമാന സർവീസുകളെയാണ് നിരോധനം ഏറ്റവും കൂടുതൽ ബാധിച്ചത്.

ABOUT THE AUTHOR

...view details