കേരളം

kerala

ETV Bharat / business

ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ സ്ഥാനം പിടിച്ച് കിഫ്ബിയുടെ മസാലബോണ്ട്; മുഖ്യമന്ത്രിക്ക് ക്ഷണം - കിഫ്ബ് മസാലാ ബോണ്ട്

ഇത് ആദ്യമായാണ് ഏതെങ്കിലും ഒരു സംസ്ഥാന സർക്കാർ ഇറക്കുന്ന ബോണ്ട് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെടുന്നത്.

ലണ്ടന്‍ എക്സ്ചേഞ്ചില്‍ സ്ഥാനം പിടിച്ച് കിഫ്ബിയുടെ മസാലബോണ്ട്; മുഖ്യമന്ത്രിക്ക് ക്ഷണം

By

Published : Apr 7, 2019, 3:07 PM IST

കിഫ്ബി മസാലബോണ്ടുകള്‍ ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് വഴി പൊതു വിപണിയിലെത്തിക്കും. മെയ് 17 മുതലായിരിക്കും ഇത്തരത്തില്‍ ബോണ്ടുകള്‍ പൊതുവിപണിയിലെത്തിക്കുക. ഇതേ ദിവസം നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് പ്രത്യേകം ക്ഷണം ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഇത് ആദ്യമായാണ് ഏതെങ്കിലും ഒരു സംസ്ഥാന സർക്കാർ ഇറക്കുന്ന ബോണ്ട് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെടുന്നതും അതിന്‍റെ ചടങ്ങിലേക്ക് മുഖ്യമന്ത്രിക്ക് ക്ഷണം ലഭിക്കുന്നതും. നേരത്തെ കേന്ദ്ര സര്‍ക്കാരിന്‍റെ ബോണ്ട് വില്‍പന സമയത്ത് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്കും ഇത്തരത്തില്‍ ക്ഷണം ലഭിച്ചിരുന്നു. പ്രധാനപ്പെട്ട ഓഹരികളും ബോണ്ടുകളും മാത്രമാണ് സ്റ്റോക്ക് എക്സ്ചേഞ്ചുകൾ ഇത്തരത്തില്‍ ചടങ്ങായി നടത്താറുള്ളത്. ലണ്ടന് പുറമെ സിംഗപ്പൂർ സ്റ്റോക്ക് എക്സ്ചേഞ്ചിലും കിഫ്ബിയുടെ മസാല ബോണ്ടുകള്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിനോടകം തന്നെ 2,150 കോടി രൂപക്ക് വിവിധ സ്വകാര്യ കമ്പനികള്‍ മസാല ബോണ്ടുകള്‍ വാങ്ങിയിട്ടുണ്ട്.

ABOUT THE AUTHOR

...view details